ഇറാൻ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശം തള്ളി അമേരിക്ക

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിനുമായി ഇറാൻ മുന്നോട്ടുവെച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. നവംബറിലെ തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെയുള്ള ബോംബാക്രമണം പുനരാരംഭിക്കുമെന്ന് ട്രംപ് തൻ്റെ സഹായികളോട് വ്യക്തമാക്കിയതായി വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ഇറാനിയൻ തുറമുഖങ്ങൾക്കെതിരെയുള്ള അമേരിക്കയുടെ നാവിക ഉപരോധം പിൻവലിക്കുകയും എണ്ണ കയറ്റുമതിയിലുള്ള ഉപരോധം ലഘൂകരിക്കുകയും വേണമെന്നായിരുന്നു ഇറാൻ മുന്നോട്ടുവച്ച ആവശ്യം. ഒപ്പം ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ വെടിനിർത്തൽ നടപ്പിലാക്കുകയും വേണം. ഇതിന് പകരമായി ഹോർമൂസ് കടലിടുക്ക് തുറന്നുകൊടുക്കാനും വാഷിംഗ്ടണുമായി ആണവ പദ്ധതിയെക്കുറിച്ച് ചർച്ചകൾ പുനരാരംഭിക്കാനും തയ്യാറാണെന്നാണ് ഇറാൻ ഭരണകൂടം അറിയിച്ചത്.

തങ്ങളുടെ ആണവ പദ്ധതികൾ പൂർണ്ണമായി അവസാനിപ്പിക്കാൻ തയ്യാറാകുന്ന കരാറിനാണ് ഇറാൻ ശ്രമിക്കുന്നതെന്നാണ് യുഎസ് പ്രസിഡൻ്റിൻ്റെ വിലയിരുത്തൽ. എന്നാൽ ഇറാനെ പൂർണമായി വിശ്വാസത്തിലെടുക്കാൻ ട്രംപ് ഒരുക്കമല്ല. ഇറാൻ ഉറപ്പുകൾ പാലിക്കുമോയെന്നാണ് ട്രംപിൻ്റെ സംശയം. അതിനാൽ തന്നെ ബോംബാക്രമണം പുനരാരംഭിക്കാനാണ് സാധ്യതയെന്ന് അദ്ദേഹം സഹായികളോട് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *