സ്വർണ്ണമാല തിരികെ നൽകാനെത്തിയ യുവ ഡോക്ടർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; സുഹൃത്തിനായി തിരച്ചിൽ ശക്തമാക്കി പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹൈദരാബാദ്: ഹൈദരാബാദിലെ മിയാപൂരിൽ 27കാരിയായ വനിതാ ഡോക്ടറെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹത ഉയർത്തുന്നു.തെലങ്കാനയിലെ ഹനുമകൊണ്ടയിൽ പീഡിയാട്രിക്സ് പി.ജി പഠിച്ചിരുന്ന ഡോ. കോമതി ശ്രീജനയാണ് മരിച്ചത്. എം.ബി.ബി.എസ് പഠനകാലത്ത് പരിചയപ്പെട്ട രവി കുമാറിന് സ്വർണ്ണമാല തിരികെ നൽകുന്നതിനായാണ് ശ്രീജന ഹൈദരാബാദിലെത്തിയതെന്നാണ് കുടുംബം പറയുന്നത്.

സെപ്റ്റംബർ 30ന് മിയാപൂരിലെ ഹോട്ടലിൽ മുറിയെടുത്ത ശ്രീജനയെ പിന്നീട് ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ കുടുംബം പൊലീസിൽ പരാതി നൽകി. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വാതിൽ തുറന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ പുറമേ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ.

അതേസമയം, ശ്രീജനയെ കാണാൻ ഹോട്ടലിലെത്തിയതായി പറയുന്ന രവി കുമാറിനെ കണ്ടെത്താനായിട്ടില്ല. ഒക്ടോബർ ഒന്നിന് ഇയാൾ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്തതായും തുടർന്ന് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും പൊലീസ് അറിയിച്ചു.ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇൻസ്റ്റഗ്രാം വഴിയാണ് ശ്രീജനയും രവി കുമാറും പരിചയപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷമേ പുറത്തുവരൂ.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News