ആലപ്പുഴ: ആലപ്പുഴയിൽ വെള്ളത്തിലിറങ്ങിനിന്ന് പ്രതിഷേധിച്ച് നാട്ടുകാർ. ചേർത്തല ആഞ്ഞിലിപ്പാലത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം. എ എസ് കനാലിൽ ഇറങ്ങിയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ദേശീയ പാത അതോറിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനെ തുടർന്നാണ് എ എസ് കനാൽ നിറഞ്ഞ് കവിഞ്ഞത്. പ്രദേശത്തെ ഇരുന്നൂറോളം വീടുകളിലാണ് വെള്ളം ഭീഷണി ആകുന്നത്. ചേർത്തല നഗരസഭ ഭരണസമിതിയും ദേശീയ പാത അതോറിറ്റിക്ക് എതിരെ രംഗത്തെത്തി. ചെറിയ മഴ പെയ്താൽ പോലും പ്രദേശത്ത് വെള്ളം കയറുന്നതിന് കാരണം ദേശീയ പാതയുടെ അശാസ്ത്രീയ നിർമ്മാണമെന്നാണ് ആരോപണം.
Related Posts
ജി സുധാകരന് കൈ കൊടുത്ത് പിണറായി
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിൽ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ. സഗൗരവം സത്യപ്രതിജ്ഞ…
സതീശനെ പൂട്ടി കെ സി
തിരുവനന്തപുരം: നിയമസഭാകക്ഷിയിലെ ബലാബലം മന്ത്രിസഭയിലും പ്രതിഫലിച്ചു. 63 അംഗ കോൺഗ്രസ് നിയമസഭാകക്ഷിയിൽ 47 പേരുടെ പിന്തുണ നേടിയ കെ.സി. വേണുഗോപാലിന്റെ…
PSC കേരഫെഡ് എല്‍ഡി ക്ലര്‍ക്ക് പരീക്ഷ ‘അട്ടിമറിക്കാന്‍ ചെയര്മാന് നേരിട്ട് ഇടപെട്ടു’
തിരുവനന്തപുരം: പിഎസ്സി കേരഫെഡ് എല്‍ഡി ക്ലര്‍ക്ക് പരീക്ഷയിലും ഗുരുതര ക്രമക്കേടെന്ന് പരാതി. പിഎസ്സി ചെയര്മാന് എം ആര് ബൈജുവിന് എതിരെയാണ്…
