ജോർദാനെതിരായ ​ഗ്രൂപ്പ് പോരാട്ടത്തിൽ മെസി പകരക്കാരുടെ ബെഞ്ചിൽ

ഫിഫ ലോകകപ്പിൽ അർജന്റീനയുടെ ജോർദാനെതിരായ അവസാന ​ഗ്രൂപ്പ് പോരാട്ടത്തിൽ നായകനും ഇതിഹാസ താരവുമായ ലയണൽ മെസി പകരക്കാരുടെ ബെഞ്ചിൽ. നാളെ രാവിലെ ഇന്ത്യൻ സമയം 7.30 മുതലാണ് ഗ്രൂപ്പ് ജെയിലെ അർജന്റീന- ജോർദാൻ പോരാട്ടം. നിലവിലെ ചാംപ്യൻമാരായ അർജന്റീന ഇതിനകം തന്നെ നോക്കൗട്ട് റൗണ്ട് യോഗ്യത ഉറപ്പാക്കിയതിനാൽ, ഇതിഹാസ താരത്തിന് വിശ്രമം നൽകാനാണ് കോച്ച് ലയണൽ സ്കലോനി തീരുമാനിച്ചിരിക്കുന്നത്.

മികച്ച ഫോമിലാണ് മെസി പന്ത് തട്ടുന്നത്. അൾജീരിയ, ഓസ്ട്രിയ ടീമുകൾക്കെതിരായ പോരാട്ടങ്ങളിൽ 5 ​ഗോളുകളാണ് അർജന്റീന നേടിയത്. അഞ്ചും മെസിയുടെ ബൂട്ടിൽ നിന്നായിരുന്നു.ലോകകപ്പിൽ ഏറ്റവും കൂടുതൽ ​ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ജർമൻ ഇതിഹാസ മിറോസ്ലാവ് ക്ലോസെയിൽ നിന്നു മെസി പിടിച്ചെടുക്കുകയും ചെയ്തു. നിലവിൽ 18 ​ഗോളുകളാണ് മെസി ലോകകപ്പുകളിൽ നിന്നായി അടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *