പാട്ന: ബിഹാറില്‍ ട്രെയിനിന്റെ കോച്ചുകള്‍ക്ക് തീപിടിച്ചു. സിമ്രി ഭക്തിയാര്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അപകടം. സമസ്തിപൂര്‍-സഹര്‍സ പാസഞ്ചര്‍ ട്രെയിനിലാണ് തീപിടിത്തം ഉണ്ടായത്.പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എഞ്ചിന് തൊട്ടുപിറകിലുള്ള കോച്ചിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് മറ്റു കോച്ചുകളിലേക്കും തീപടരുകയായിരുന്നു.ട്രെയിനിന്റെ അഞ്ച് കോച്ചുകള്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ഫ്ലാറ്റ്ഫോമിൽ കിടന്നുറങ്ങിയിരുന്ന യാത്രക്കാരാണ് അപകടം ആദ്യം കണ്ടത്. തുടര്‍ന്ന് റെയില്‍വേ പൊലീസിനെയും റെയില്‍വേ അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.
Related Posts
ബസ് കാത്ത് നിൽക്കുകയായിരുന്നു, മണ്ണിടിഞ്ഞ് വരുന്നത് കണ്ടതിനാൽ ഓടാനായി’; രക്ഷപ്പെട്ട ദമ്പതികൾ
കല്പറ്റ: വയനാട് മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചില്‍ നേരിട്ട് കണ്ടതിന്റെ ഞെട്ടലിലും അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലുമാണ് കൂടമ്മാളും…
അച്ഛനൊപ്പം യാത്ര ചെയ്യുന്നതിനിടെ തെറിച്ചുവീണു, 6 വയസുകാരന് ദാരുണാന്ത്യം
പാലക്കാട്: പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണ ആറുവയസുകാരൻ മരിച്ചു. കോതച്ചിറ പുത്തൻപീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ്…
കണ്ണൂരില്‍ കാര്‍ മരത്തില്‍ ഇടിച്ച് അപകടം; നാല് മരണം, ഒരാള്‍ക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂരില്‍ വാഹനാപകടത്തില്‍ നാല് മരണം. ഒരാള്‍ക്ക് പരിക്കേറ്റു. രണ്ട് മലയാളികളും രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളുമാണ് മരിച്ചത്. കൂടാളിയില് ഇന്നലെ…
