ബിഹാറില്‍ ട്രെയിനിന് തീപിടിച്ചു; ആളപായമില്ല

പാട്‌ന: ബിഹാറില്‍ ട്രെയിനിന്റെ കോച്ചുകള്‍ക്ക് തീപിടിച്ചു. സിമ്രി ഭക്തിയാര്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അപകടം. സമസ്തിപൂര്‍-സഹര്‍സ പാസഞ്ചര്‍ ട്രെയിനിലാണ് തീപിടിത്തം ഉണ്ടായത്.പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എഞ്ചിന് തൊട്ടുപിറകിലുള്ള കോച്ചിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് മറ്റു കോച്ചുകളിലേക്കും തീപടരുകയായിരുന്നു.ട്രെയിനിന്റെ അഞ്ച് കോച്ചുകള്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ഫ്ലാറ്റ്‌ഫോമിൽ കിടന്നുറങ്ങിയിരുന്ന യാത്രക്കാരാണ് അപകടം ആദ്യം കണ്ടത്. തുടര്‍ന്ന് റെയില്‍വേ പൊലീസിനെയും റെയില്‍വേ അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *