വയനാട്: വയനാട് ദുരന്തബാധിതർക്ക് സർക്കാർ നൽകുന്ന ടൗൺഷിപ്പിലെ ഏഴ് കുടുംബങ്ങൾക്ക് താക്കോൽ കൈമാറി. 178 കുടുംബങ്ങൾക്കാണ് സർക്കാർ വീടുവെച്ച് നൽകുന്നത്. അതിൽ ഏഴ് കുടുംബങ്ങൾക്കാണ് സർക്കാർ ഇന്ന് താക്കോൽ കൈമാറിയത്. എന്നാൽ എല്ലാവരും ഒരുമിച്ച് മാത്രമേ താമാസം ആരംഭിക്കുകയുള്ളു എന്ന് ദുരന്തബാധിതർ പറഞ്ഞു. കിഫ്കോണിന്റെയും ഊരാളുങ്കലിന്റെയും പ്രതിനിധികൾ ഗുണഭോക്താക്കളുമായി ചർച്ച നടത്തിയതിന് ശേഷമാണ് തക്കോൽ കൈമാറിയത്. ആദ്യമായിട്ടാണ് സർക്കാർ ടൗൺഷിപ്പിൽ കുടുംബങ്ങൾക്ക് താക്കോൽ കൈമാറുന്നത്. 178 കുടുംബങ്ങളിലെ ഏഴ് കുടുംബങ്ങൾക്ക് ആദ്യഘട്ടം എന്ന പേരിൽ ആണ് താക്കോൽ കൈമാറിയത്. സാങ്കേതികമായി സർക്കാരിന്റെ ആവശ്യപ്രകാരം ഇവർ താക്കോൽ സ്വീകരിച്ചെങ്കിലും 178 കുടുംബം ഒന്നിച്ചുമാത്രമേ താമസം തുടങ്ങൂ എന്ന തീരുമാനത്തിലാണവർ.
Related Posts
ബിജെപി നിയമസഭാ കക്ഷി നേതാവായി ബി.ബി ഗോപകുമാറിനെ തെരഞ്ഞെടുത്തു
തിരുവനന്തപുരം: ബിജെപി നിയമസഭാ കക്ഷി നേതാവായി ബി.ബി ഗോപകുമാറിനെ തെരഞ്ഞെടുത്തു. ചാത്തന്നൂർ എംഎൽഎയാണ് ബി.ബി ഗോപകുമാർ. ബിജെപി സംസ്ഥാന അധ്യക്ഷൻ…
വിഷു ബമ്പർ ഉൾപ്പെടെ ഒന്നരലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചു
ബാലരാമപുരം: ലോട്ടറിക്കട കുത്തിത്തുറന്ന് വിഷു ബമ്പർ ഉൾപ്പെടെയുള്ള ഒന്നരലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചു. ബാലരാമപുരം കൊടിനടയിൽ പ്രവർത്തിക്കുന്ന കരമന…
പേര് മാറ്റണമെന്ന ട്വന്റി – 20 സ്ഥാനാർത്ഥി അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: വോട്ടിങ് മെഷീനിലെ നിലവിലെ പേര് മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ നൽകിയ ഹർജിയിൽ…
