വാരാന്ത്യത്തിൽ ചൂട് ശക്തമാകും ; കുവൈത്തിൽ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാരാന്ത്യത്തിൽ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച മുതൽ തീരപ്രദേശങ്ങളിൽ ഈർപ്പത്തിന്റെ തോതും ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ സ്വാധീനമാണ് ചൂടും വരണ്ട കാലാവസ്ഥയും ശക്തമാക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഉച്ചസമയങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കാനും ഉയർന്ന ചൂടിൽ നിന്ന് സംരക്ഷണ നടപടികൾ സ്വീകരിക്കാനും പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *