കൊൽക്കത്ത: കൊൽക്കത്തയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് മൂന്ന് മരണം. തരതല ബ്രേസ് ബ്രിഡ്ജ് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗോഡൗണിൻ്റെ മേൽക്കൂരയാണ് തകർന്ന് വീണത്. കെട്ടിടത്തിൻ്റെ ഉള്ളിൽ കുടുങ്ങിയ 7 തൊഴിലാളികളെ രക്ഷപ്പെടുത്തി. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയില്‍ 30 ലധികം ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. മുഖ്യമന്ത്രി സുവേന്ദു അധികാരി സ്ഥിതി ഗതികൾ വിലയിരുത്തുന്നുണ്ട്.
Related Posts
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ റമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പടക്ക നിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ. ജില്ലാ…
മൃതദേഹവുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ചു
പത്തനംതിട്ട: അടൂർ ബൈപ്പാസിൽ മൃതദേഹവുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. തിരുവനന്തപുരം പേയാട് സ്വദേശി മാർട്ടിന്റെ മൃതദേഹം…
അറ്റകുറ്റപ്പണിക്കിടെ കൊച്ചി വൈപ്പിനിലെ സ്വകാര്യയാർഡിൽ കപ്പലിന് തീപിടിച്ചു
കൊച്ചി: കൊച്ചിയിൽ അറ്റകുറ്റപ്പണി നടക്കുന്ന കപ്പലിന് തീപിടിച്ചു. വൈപ്പിനിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സ്വകാര്യ കപ്പല്‍ യാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. സ്വകാര്യഷിപ്പിനാണ് തീപിടിച്ചത്.…
