കരുവന്നൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു: ഇളതുരുത്ത് റെഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്തുന്നു

തൃശ്ശൂർ : തൃശ്ശൂരിലും ശക്തമായ മഴ തുടരുകയാണ്. കരുവന്നൂർ പുഴയിൽ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പായ 3.318 മീറ്റർ കടന്ന് 3.588 മീറ്ററായി ഉയർന്നു. ഇതിനെത്തുടർന്ന്, ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇല്ലിക്കൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറക്കുന്നു. ഇല്ലിക്കൽ റെഗുലേറ്ററിന്റെ താഴ്ന്ന പ്രദേശങ്ങളായ കാറളം, അരിമ്പൂർ, പാറളം, അന്തിക്കാട്, മണലൂർ, ചാഴൂർ, ചേർപ്പ്, താന്ന്യം എന്നീ പഞ്ചായത്തുകളിലും പ്രദേശത്തെ കോൾ പടവുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *