പുതിയ അധ്യയന വർഷം വരവേൽക്കാൻ ഒരുങ്ങി കേരളം

തിരുവനന്തപുരം: പുത്തൻ പ്രതീക്ഷകളുമായി ഒരു പുതിയ അധ്യയന വർഷത്തെ കൂടി വരവേൽക്കാൻ ഒരുങ്ങി കേരളം. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 42 ലക്ഷത്തോളം കുട്ടികളെ വരവേൽക്കാൻ ആണ് സ്കൂളുകൾ ഒരുങ്ങുന്നത്. ഒന്നാം ക്ലാസിൽ ഇത്തവണ മൂന്ന് ലക്ഷത്തിലധികം വിദ്യാർഥികൾ എത്തുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്.

10 വർഷത്തിനുശേഷം യുഡിഎഫ് സർക്കാർ നേതൃത്വം നൽകുന്ന പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9.30 ന്നടക്കും. തിരുവനന്തപുരം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്എസ്എസിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രവേശനോത്സവ ഗാനത്തിന് ഇത്തവണ എഐ ദൃശ്യാവിഷ്‌കാരവുമുണ്ടാകും. മുഖ്യമന്ത്രിയുടെ ‘പൂക്കി’ ചിരിയോടെയാണ് ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം തുടങ്ങുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനും എഐ ഗാനത്തില്‍ ഭാഗമാകുന്നുണ്ട്. റഫീഖ് അഹമ്മദിന്റെ വരികളില്‍ ഹിഷാം അബ്ദുല്‍ വഹാബാണ് ഗാനം പാടിയത്.

Leave a Reply

Your email address will not be published. Required fields are marked *