ഭീമ ഗ്രൂപ്പ് സിനിമയിലേക്ക്

സ്വർണ്ണ വ്യാപാര രംഗത്തെ വിജയത്തിന് പിന്നാലെ സിനിമാ നിർമ്മാണത്തിലേക്കും ചുവടുവെച്ച് ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ. ബി. ഗോവിന്ദൻ. BGN PRODUCTIONS എന്ന പുതിയ ബാനറിലൂടെയാണ് അദ്ദേഹം മലയാള സിനിമാ ലോകത്തേക്ക് എത്തുന്നത്. പ്രശസ്ത സംവിധായകൻ രാജസേനൻ ഒരുക്കുന്ന ‘ഡോക്ടർ. പ്രേത് കുമാർ’ ആണ് ബാനറിന്റെ ആദ്യ ചിത്രം. കോമഡിയും ഹൊററും ഒരുമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും തിരുവനന്തപുരത്ത് നടന്നു.

ചന്തുനാഥ്, ഇന്ദ്രൻസ്, സുധീർ കരമന, സന്തോഷ് കീഴാറ്റൂർ, ജയൻ ചേർത്തല, രാജസേനൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. റോണി റാഫേലാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. എം.ജി. ശ്രീകുമാർ, വൈക്കം വിജയലക്ഷ്മി, ഹരിശങ്കർ തുടങ്ങിയ പ്രമുഖ ഗായകരും ചിത്രത്തിനായി പാടിയിട്ടുണ്ട്. എൽദോ ഐസക്കാണ് ഛായാഗ്രഹണം.

സിനിമയോടുള്ള താൽപര്യമാണ് പുതിയ സംരംഭത്തിന് പിന്നിലെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. വ്യാപാര രംഗത്തെ അനുഭവസമ്പത്തുമായി സിനിമയിലേക്ക് എത്തുന്ന ഡോ. ബി. ഗോവിന്ദന്റെ ഈ പുതിയ സംരംഭം പ്രേക്ഷകർക്കിടയിൽ ഇതിനോടകം ശ്രദ്ധ നേടുകയാണ്. ചിരിയും ഭയവും നിറഞ്ഞൊരു വ്യത്യസ്ത സിനിമാനുഭവമാണ് ചിത്രത്തിലൂടെ അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. മലയാള സിനിമയിൽ BGN PRODUCTIONS-ന്റെ ആദ്യ ചുവടുവെപ്പായ ഈ ചിത്രം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ.

Leave a Reply

Your email address will not be published. Required fields are marked *