ചെന്നൈ സൂപ്പര്‍ കിങ്സിനെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി. ഗുജറാത്ത് ടൈറ്റൻസിനോട് ചെന്നൈ തോൽവി ഏറ്റുവാങ്ങിയത്. 89 റണ്‍സിനായിരുന്നു ചെന്നൈയുടെ തോല്‍വി. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇതിലും വലിയൊരു പരാജയം ഐപിഎല്ലില്‍ ഇതുവരെ ചെന്നൈ ഏറ്റുവാങ്ങിയിട്ടില്ല.
മറുവശത്ത് ഗുജറാത്തിന്റെ ഏറ്റവും വലിയ ജയമായിരുന്നു അത്.. 230 റണ്‍സ് പിന്തുടരവെ 140ന് ചെന്നൈയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. ഇതിന് മുൻപ് ചെന്നൈ ഇതുപോലൊരു തോൽവി നേരിട്ടത് മുംബൈ ഇന്ത്യൻസിനോടായിരുന്നു. 2013 എഡിഷനിലായിരുന്നു മത്സരം.
മുംബൈ ഉയര്‍ത്തിയ 140 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ധോണിയുടെ സംഘം 79 റണ്‍സിന് പുറത്താവുകയായിരുന്നു.
60 റണ്‍സിനായിരുന്നു അന്ന് ചെന്നൈ പരാജയപ്പെട്ടത്. ഐപിഎല്ലിലെ ചെന്നൈയുടെ ഏറ്റവും ചെറിയ സ്കോറും ആ മത്സരത്തിലായിരുന്നു. മിച്ചല്‍ ജോണ്സണ്, ലസിത് മലിങ്ക, പ്രഖ്യാൻ ഓജ എന്നിവരായിരുന്നു ചെന്നൈയെ എറിഞ്ഞിട്ടത്.
