ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു. 19 കിലോ എൽപിജി സിലിണ്ടറിന് 183 രൂപയാണ് കുറച്ചത്. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ അയവ് വന്നതിനെ തുടർന്നാണ് വില കുറച്ചതെന്നാണ് വിവരം. പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. , ഡൽഹിയിൽ സിലിണ്ടറിന് 183.50 രൂപയാണ് കുറഞ്ഞത്. 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല .
പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ച് ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള എണ്ണ ഇറക്കുമതി വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ആക്രമണങ്ങളെത്തുടർന്ന്, ഹോർമുസ് കടലിടുക്കിലൂടെ അസംസ്കൃത എണ്ണയും വാതകവും വഹിക്കുന്ന കപ്പലുകളുടെ നീക്കം ഇറാൻ തടഞ്ഞിരുന്നു. വിതരണത്തിലെ ഈ തടസമാണ് ലോകമെമ്പാടുമുള്ള പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ വിലയിൽ കുത്തനെ വർദ്ധനവിന് കാരണമായത്.
