റിയാദ്: സൗദിയിൽ വേനൽക്കാലത്തിന്റെ അവസാനമായ ആഗസ്റ്റിലും ചൂട് കുറയില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ മാസം സാധാരണയുണ്ടാവാറുള്ള താപനിലയേക്കാൾ കൂടുതലായിരിക്കും മിക്ക പ്രവിശ്യകളിലും ഇത്തവണയെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ കേന്ദ്രത്തിന്റെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനിയാണ് ഇതു സംബന്ധിച്ച ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. സൗദിയിൽ വേനൽക്കാലത്ത് കൂടുതൽ മഴ ലഭിക്കുന്ന ജിസാൻ, അസീർ, അൽ ബഹ പ്രവിശ്യകളിലും തബൂക്ക്, മദീന, മക്ക, നജ്റാൻ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ഇത്തവണ മഴ സാധാരണ അളവിലും കുറവായിരിക്കും.എന്നാൽ, രാജ്യത്തിന്റെ മിക്കയിടങ്ങലിലും കാറ്റിന്റെ വേഗത സാധാരണയേക്കാൾ വർധിക്കാൽ സാധ്യതയുണ്ട്. തുറസായ സ്ഥലങ്ങളിൽ ഇത് പൊടിക്കാറ്റിന് കാരണമായേക്കും. ചൂട് കുറയാത്ത സഹചര്യത്തിൽ അധികൃതർ പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ നിരന്തരം ശ്രദ്ധിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ഹുസൈൻ അൽ ഖഹ്താനി ആവശ്യപ്പെട്ടു.
Related Posts
ഹോർമുസിൽ ചരക്കുകപ്പലുകൾക്ക് നേരെ ആക്രമണം നടത്തി ഇറാൻ
ടെഹ്റാൻ: ഹോർമുസിൽ വീണ്ടും ചരക്കുകപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം. ബുധനാഴ്ചയാണ് ചരക്കുകപ്പലിനു നേരെ ഇറാന്റെ സായുധ വിഭാഗമായ ഐആർജിസി വെടിയുതിർത്തത്.…
ഭക്ഷ്യ സുരക്ഷയ്ക്ക് എച്ച്.എ.സി.സി.പി സർട്ടിഫിക്കേഷൻ നേടി യൂണിയൻ കോപ്
ദുബായ്: ഹസാർഡ് അനാലിസിസ്, ക്രിട്ടിക്കൽ കൺട്രോൾ പോയിന്റ്സ് സർട്ടിഫിക്കേഷൻ നേടി യൂണിയൻ കോപ് ശാഖകൾ. സിലിക്കൺ ഒയാസിസ്, അൽ ഖവനീജ്,…
10 ടൺ അഴുകിയ ഭക്ഷണം ; ഫാക്ടറി അടച്ചുപൂട്ടി ,കുവൈത്തിൽ കർശന നടപടി
കുവൈത്ത് സിറ്റി: കുവൈത്തിൽ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തിയ 10 ടൺ കേടായ ഭക്ഷണം നശിപ്പിച്ചു. പബ്ലിക് ഫുഡ് അതോറിറ്റിയുടെ പരിശോധനയിലാണ്…
