യുഎഇയിലെ കിഴക്കൻ, തെക്കൻ മേഖലകളിൽ തിങ്കളാഴ്ച മുതൽ കനത്ത മഴ

ദുബൈ: യുഎഇയിലെ വിവിധയിടങ്ങളിൽ കനത്ത മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ വാരാന്ത്യത്തിൽ ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49°C വരെ ഉയർന്നേക്കും. എന്നാൽ തിങ്കളാഴ്ച മുതൽ രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ ശക്തമായ മഴയെത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. തിങ്കൾ മുതൽ ബുധൻ വരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ മഴ മേഘങ്ങൾ രൂപപ്പെടും. ഉച്ചക്ക് ശേഷമായിരിക്കും കൂടുതൽ മഴ സാധ്യത.

അടുത്ത ശനിയാഴ്ചയും രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയുണ്ടാകും. ഞായറാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ഉച്ചക്ക് ശേഷം മഴ ലഭിക്കും. മഴയോടൊപ്പം ചില സമയങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. ഇത് തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റ് വീശാൻ ഇടയാക്കുമെന്നും ദൂരക്കാഴ്ച കുറയുന്നതിനാൽ ഡ്രൈവർമാർ ജാ​ഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *