യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ 21 കാരിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചേലോട്ടിൽ പ്രദീപ്കുമാർ -ബിന്ദു ദമ്പതികളുടെ മകൾ നന്ദനയാണ് മരിച്ചത്. നന്ദനയുടെ വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സംഭവം നടക്കുന്ന സമയം സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരി പുറത്തിറങ്ങിയപ്പോഴാണ് നന്ദനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം കോഴിക്കോട് മെഡിക്കൽ കോളജിൽ നടക്കും. സംഭവത്തിൽ താമരശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *