തിരുവനന്തപുരം: ശ്രീകാര്യം കരിയത്ത് കിണറ്റിനുള്ളിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി ഭാസ്‌കരപിള്ള (68) യുടേതാണ് മൃതദേഹം. ഒന്നര വർഷമായി കരിയത്ത് നിർമ്മാണം നടക്കുന്ന ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനായിരുന്നു. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം
തൊട്ടടുത്ത് നിർമ്മാണം നടക്കുന്ന വീട്ടിലെ തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടത്. തൊട്ടടുത്ത് നിര്‍മ്മാണം നടക്കുന്ന വീട്ടിലെ തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടത്. മൂന്നുദിവസമായി ഭാസ്‌കരന്‍ പിള്ളയെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടര്‍ന്നാണ് ഫോണ്‍ വിളിച്ചത്. സാധാരണ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് ഇയാള്‍ വീട്ടിലെത്തിയിരുന്നത്. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
