മാനവീയം വീഥി സ്വകാര്യ സ്വത്താക്കി മാറ്റാൻ അനുവദിക്കില്ലെന്ന് മേയര്‍ വി. വി രാജേഷ്

തിരുവനന്തപുരം: മാനവീയം വീഥിയില്‍ നവംബര്‍ 14ന് പുഷ്പവതിയുടെ സംഗീത പരിപാടി നടത്താന്‍ ആരും ഔദ്യോഗികകമായി അപേക്ഷ നല്‍കിയില്ലെന്ന് മേയര്‍ വി വി രാജേഷ്. ‘മാനവീയം വീഥി രജത ജൂബിലി ആഘോഷ സമിതി’ എന്ന പേരിലാണ് ഓണ്‍ലൈനായി അപേക്ഷ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു മേയറിന്റെ പ്രതികരണം. ആരെങ്കിലും വന്ന് ഞങ്ങളാണ് മാനവീയം രജതജൂബിലി സാംസ്കാരിക സമിതി എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതും കോര്‍പ്പറേഷന് നിയന്ത്രണാവകാശമുള്ളതുമായ മാനവീയം വീഥിയുടെ രജത ജൂബിലി […]

തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങൾ; വൻ വികസനപദ്ധതികൾ വരുന്നു

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം അടിസ്ഥാന സൗകര്യങ്ങൾ, ഐടി, തുറമുഖ വികസനം, നഗരനവീകരണം എന്നീ മേഖലകളിൽ വലിയ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങളായിരിക്കും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ വൻ വികസന പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നത്. മാലിന്യ സംസ്കരണം, റോഡ് വികസനം, സാങ്കേതിക വിദ്യ കൈമാറ്റം, ധന സമാഹാരണം എന്നിവയിൽ ഇരു നഗരസഭകളും കൈകോർക്കും. ഇതിനായി സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിന്റെ അനുമതിയും തേടും. പദ്ധതിയുടെ ധന സമാഹരണത്തിന് നഗരസഭ […]

അഭിരാം കൊലക്കേസ്: പെൺസുഹൃത്തും പ്രതി

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് അഭിരാമിന്റെ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അഭിരാമിന്റെ പതിനേഴുകാരനായ സുഹൃത്ത്, ഇയാളുടെ പതിനെട്ടുകാരിയായ പെൺസുഹൃത്ത് അനന്ത, ശ്രീകാര്യം സ്വദേശി ഉമർ എന്നിവരാണ് പ്രതികൾ. കൊലപാതകത്തെക്കുറിച്ച് പെൺകുട്ടിക്ക് അറിവുണ്ടായിരുന്നുവെന്നും കൊലപാതകത്തിന് ശേഷം പ്രതി ഇക്കാര്യം അറിയിച്ചിരുന്നുവെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. അതേസമയം, അഭിരാമിനെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പതിനേഴുകാരന്റെ മൊഴി. മൃതദേഹം ചാക്കിൽ കെട്ടി വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ […]

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പള്ളിപ്പുറം സ്വദേശി മുഹമ്മദ് സഹീര്‍ ആണ് മണ്ണന്തല പൊലീസിന്റെ പിടിയിലായത്. മേയ് മാസത്തിലായിരുന്നു യുവതിയും മുഹമ്മദ് സഹീറും തമ്മിലുള്ള വിവാഹം. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടായിരുന്നു വിവാഹം. പണത്തിന് വേണ്ടി ഇയാള്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുകയും, പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. കെട്ടിയിട്ട് മര്‍ദ്ദിച്ചെന്നും യുവതി പൊലീസിന് മൊഴി നല്‍കി. പീഡനം തുടര്‍ന്നതോടെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട യുവതി കോളജ് ഹോസ്റ്റലില്‍ അഭയം തേടി. ഇതിനു പിന്നാലെയാണ് യുവതിയുടെ […]

ശബരിമല ഒരുക്കങ്ങള്‍ മന്ത്രിയെ നേരില്‍കണ്ട് അറിയിച്ച് കെ. ജയകുമാര്‍

തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ മുരളീധരനെ നേരില്‍കണ്ട് ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ അറിയിച്ച് ദേവസ്വം പ്രസിഡണ്ട് കെ. ജയകുമാര്‍. എല്ലാ ആഴ്ചയിലും സന്നിധാനത്തെ ഒരുക്കം സംബന്ധിച്ച വിലയിരുത്തല്‍ റിപ്പോര്‍ട്ട് മന്ത്രിക്ക് നല്‍കും. ബോര്‍ഡുമായി സഹകരിച്ച് പോകുമെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മന്ത്രിയുംപറഞ്ഞു.കഴിഞ്ഞ ദിവസം കെ ജയകുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് ഇന്ന് രാവിലെ 9 മണിയോടെ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയത്. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചക്കൊടുവില്‍ ഇരുവരും ഒരുമിച്ചാണ് പുറത്തേക്ക് വന്നത്. എല്ലാം ശുഭം എന്നായിരുന്നു […]

ഒന്നര വയസ്സുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി മാതാവ്

മലയിൻകീഴ്: തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിൽ കുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തി അമ്മ. അഭിജിത്ത് ക്രിസ്റ്റി ദമ്പതികളുടെ മകൾ ഒന്നര വയസ്സുകാരിയായ അന്നയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.

പാലക്കാടിന് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ കേന്ദ്രത്തിൻ്റെ നീക്കം

തിരുവനന്തപുരം: പാലക്കാട് ഡിവിഷന്‍ വിഭജനത്തിന് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ കേന്ദ്രത്തിൻ്റെ നീക്കം. നാഗര്‍കോവില്‍ കേന്ദ്രീകരിച്ച് പുതിയ റെയില്‍വേ ഡിവിഷന്‍ രൂപീകരിക്കുന്നതിനായി തിരുവനന്തപുരം ഡിവിഷന്‍ വിഭജിക്കാനുള്ള ചർച്ചകൾ നടക്കുന്ന് വരുന്നുണ്ട്. നാഗര്‍കോവില്‍, കന്യാകുമാരി എന്നീ പ്രധാന സ്റ്റേഷനുകള്‍ക്കൊപ്പം, നേമത്തിനും നാഗര്‍കോവിലിനും ഇടയിലുള്ള കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളും തിരുവനന്തപുരത്ത് നിന്ന് വിഭജിക്കാനാണ് കേന്ദ്രത്തിൻ്റെ നീക്കം. തിരുവനന്തപുരം വിഭജിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പിന്നില്‍ തമിഴ്‌നാട്ടിലെ ചില രാഷ്ട്രീയ കക്ഷികളുടെ നിരന്തര സമ്മര്‍ദ്ദമാണെന്നാണ് വിവരം. നാഗര്‍കോവില്‍ ഡിവിഷന്‍ രൂപീകരണത്തിലേക്ക് ഉടൻ റെയില്‍വേ നീങ്ങുമെന്നാണ് […]

തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ വിഭജനത്തിൽ കേന്ദ്രത്തിനെതിരെ വി.കെ ശ്രീകണ്ഠന്‍ എംപി

തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കേന്ദ്രത്തിനെതിരെ പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്‍ രം​ഗത്ത്. തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്ക് വേണ്ടിയാണ് പുതിയ ഡിവിഷന്‍ രൂപീകരിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നതെന്ന് വി. കെ ശ്രീകണ്ഠന്‍ ആരോപിച്ചു. നാഗര്‍കോവിലും, കന്യാകുമാരിയും വെട്ടി തിരുവനന്തപുരം വിഭജിച്ചാല്‍, കേരളത്തിന്റെ റെയില്‍വേ വികസനം വട്ടപ്പൂജ്യമാകുമെന്നും എംപി പറഞ്ഞു. കേരളത്തില്‍ ഭരണം പിടിക്കാന്‍ കഴിയില്ലെന്ന ഉറപ്പുകൊണ്ടാണ് ബിജെപി സംസ്ഥാനത്തെ വേട്ടയാടുന്നത്. കേരളത്തിനോടുള്ള അവഗണനയ്‌ക്കെതിരെ പാര്‍ലമെന്റും റെയില്‍വേ മന്ത്രിയുടെ ഓഫീസും കേന്ദ്രീകരിച്ച് സമരം ശക്തമാക്കുമെന്നും വി.കെ ശ്രീകണ്ഠന്‍ […]

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം. കല്ലറയിലും വെഞ്ഞാറമൂട്ടിലുമാണ് ബസിന് നേരെ കല്ലേറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കല്ലേറിൽ രണ്ട് ബസുകളുടെയും മുൻവശത്തെ ചില്ല് തകർന്നു. കഴിഞ്ഞദിവസം രാത്രി പരപ്പിൽ ജംക്‌ഷനിൽ നിർത്തിയിട്ടിരുന്ന ബസിനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. പിന്നീട് ഇന്നു രാവിലെ മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള ബസിന്റെ ചില്ലും തകർത്തു. വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോകളിലെ ബസുകൾക്കുനേരെയാണ് ആക്രമണം. സംഭവത്തിൽ കെഎസ്ആർടിസി അധികൃതർ പൊലീസിൽ പരാതി നൽകി. പാങ്ങോട് പൊലീസ് […]

ബാലരാമപുരത്ത് ദേശീയപാതയോരത്തെ വർക്ക്‌ഷോപ്പിന് തീപിടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരം ജംഗ്ഷന് സമീപമുള്ള കല്ലമ്പലത്ത് തീ പിടിത്തം. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ‘പെൻഗ്വിൻ ടൂവിലർ വർക്ക്‌ഷോപ്പിനാണ്’ രാത്രി തീപിടിച്ചത്. വർക്ക്‌ഷോപ്പിൽ സൂക്ഷിച്ചിരുന്ന 8 വാഹനങ്ങൾ പൂർണ്ണമായി കത്തിനശിച്ചു. കടയിലെ ഉപകരണങ്ങൾക്കും കെട്ടിടത്തിന്‍റെ ഘടനയ്ക്കും ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അപകടസമയത്ത് ജീവനക്കാർ സ്ഥലത്തില്ലാതിരുന്നതിനാൽ ആളപായമില്ല. നെയ്യാറ്റിൻകരയിൽ നിന്നെത്തിയ രണ്ട് ഫയർഫോഴ്സ് യൂണിറ്റുകളും പൊലീസും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമയോചിതമായ ഇടപെടൽ കാരണം തീ സമീപത്തെ മറ്റ് കടകളിലേക്ക് പടരുന്നത് തടയാൻ കഴിഞ്ഞു. പ്രാഥമിക നിഗമനപ്രകാരം ഷോർട്ട് […]