തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം. കല്ലറയിലും വെഞ്ഞാറമൂട്ടിലുമാണ് ബസിന് നേരെ കല്ലേറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കല്ലേറിൽ രണ്ട് ബസുകളുടെയും മുൻവശത്തെ ചില്ല് തകർന്നു.
കഴിഞ്ഞദിവസം രാത്രി പരപ്പിൽ ജംക്ഷനിൽ നിർത്തിയിട്ടിരുന്ന ബസിനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. പിന്നീട് ഇന്നു രാവിലെ മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള ബസിന്റെ ചില്ലും തകർത്തു. വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോകളിലെ ബസുകൾക്കുനേരെയാണ് ആക്രമണം. സംഭവത്തിൽ കെഎസ്ആർടിസി അധികൃതർ പൊലീസിൽ പരാതി നൽകി. പാങ്ങോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Views: 52



