ഒന്നര വയസ്സുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി മാതാവ്

മലയിൻകീഴ്: തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിൽ കുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തി അമ്മ. അഭിജിത്ത് ക്രിസ്റ്റി ദമ്പതികളുടെ മകൾ ഒന്നര വയസ്സുകാരിയായ അന്നയാണ് കൊല്ലപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *