Tag: Child

ഒന്നര വയസ്സുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി മാതാവ്

മലയിൻകീഴ്: തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിൽ കുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തി അമ്മ. അഭിജിത്ത് ക്രിസ്റ്റി ദമ്പതികളുടെ മകൾ ഒന്നര വയസ്സുകാരിയായ അന്നയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.
Read more

മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് രണ്ടര വയസുകാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറം തിരുവാലി കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരന്‍ മരിച്ചു. അബ്ദുല്‍ മുനീറിന്റെ മകന്‍ അബ്ദുല്‍ മുഹൈനി ആണ് മരിച്ചത്. ആലപ്പുഴയില്‍ നിന്നും മാതാവിന്റെ വീട്ടിലേക്ക് വിരുന്ന് വന്ന കുട്ടി ഇന്ന് ഉച്ചയോടെയാണ് അപകടത്തില്‍പ്പെട്ടത്. കുട്ടി തോട്ടില്‍ വീണ് ഒഴുക്കില്‍ പെട്ടത് കണ്ടെങ്കിലും സ്ലാബുകള്‍ മൂടിയ തോടായതിനാല്‍ രക്ഷപ്പെടുത്താനായില്ല. ഫയര്‍ഫോഴ്‌സ് ജീവനക്കാരും നാട്ടുകാരും ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് കുട്ടികളാണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. അതേസമയം വാകത്താനം […]
Read more

കഫം നീക്കം ചെയ്യാനുള്ള മരുന്ന് കണ്ണിൽ ഒഴിച്ചു; ഒന്നരവയസ്സുള്ള കുട്ടിക്ക് കാഴ്ച്ച നഷ്ടമായി

ഭോപ്പാല്‍: സർക്കാർ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ച കുട്ടിക്ക് കാഴ്ചനഷ്ടമായതായി പരാതി. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം.ജലദോഷം, ചുമ, കണ്ണുകളില്‍ ചുവപ്പ് എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ദ സിവില്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ച 19 മാസം പ്രായമുള്ള കുട്ടിയുടെ കാഴ്ചശക്തിയാണ് നഷ്ടപ്പെട്ടത്. ഭൂസ കമാല്‍പൂര്‍ ഗ്രാമത്തിലെ ഇന്ദ്രജ് വിശ്വകര്‍മ 2026 മെയ് 29-നാണ് തന്റെ മകനെ ചികിത്സയ്ക്കായി കൊണ്ടുപോയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കുട്ടിക്ക് ജലദോഷം, ചുമ, കണ്ണുകളില്‍ ചുവപ്പ് തുടങ്ങിയവ ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു. കുട്ടിയെ ശിശുരോഗ വിദഗ്ദ്ധനെ കാണിക്കുകയും ഡോക്ടര്‍ കണ്ണില്‍ […]
Read more

റോഡിൽ മുട്ടിലിഴഞ്ഞ കുഞ്ഞിന്‍റെ രക്ഷകരായ ബസ് ജീവനക്കാരെ അഭിനന്ദിച്ച് ഗതാഗത മന്ത്രി

മലപ്പുറം: കഴിഞ്ഞ ദിവസം മലപ്പുറം പുളിക്കലിൽ റോഡിൽ മുട്ടിലിഴഞ്ഞ കുഞ്ഞിന്‍റെ രക്ഷകരായ ബസ് ജീവനക്കാരെ അഭിനന്ദിച്ച് ഗതാഗത മന്ത്രി സി. പി ജോൺ. ബസ് ജീവനക്കാരെ ഫോണിൽ വിളിച്ചാണ് ഗതാഗത മന്ത്രി അഭിനന്ദനം അറിയിച്ചത്. ബസിന്റെ ഡ്രൈവർ രാമചന്ദ്രനെയാണ് മന്ത്രി സി. പി ജോൺ ഫോണിൽ വിളിച്ചത്. കൊണ്ടോട്ടി പുളിക്കൽ റോഡിൽ വലിയപറമ്പിലിൽ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. നടുറോഡിൽ മുട്ടിൽ ഇഴയുന്ന പിഞ്ചുകുഞ്ഞിനെ കണ്ട് ഡ്രൈവർ രാമചന്ദ്രൻ ബസ് നിർത്തുകയായിരുന്നു. ബസിൽ നിന്ന് ഇറങ്ങിയ കണ്ടക്ടർ […]
Read more

പത്ത് വയസുകാരനെ പിതാവ് പൊള്ളലേല്‍പ്പിച്ചതായി ആരോപണം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ പത്ത് വയസുകാരനെ പിതാവ് പൊള്ളലേല്‍പ്പിച്ചതായി ആരോപണം. ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് സംഭവം പുറത്തായത്. സംശയം തോന്നി ഡോക്ടര്‍ ചോദിച്ചപ്പോഴാണ് കുട്ടി പിതാവിന്റെ ക്രൂരതയെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടര്‍ ചികിത്സയ്ക്കായി കുട്ടിയെ എസ്ഐടി ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആരോപണം ബന്ധുക്കള്‍ നിഷേധിക്കുന്നുണ്ട്. മൂന്ന് ദിവസം മുമ്പ് ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടി എത്തിയ ശേഷം കുട്ടിയും അമ്മയും മടങ്ങിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഡോക്ടര്‍ക്ക് സംശയം തോന്നിയത്. ഇതോടെയാണ് […]
Read more

മോഷണം ആരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാൻ ശ്രമിച്ചെന്ന് പരാതി

കൊല്ലം: കൊല്ലം പുനലൂരിൽ പണം മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനോട് ക്രൂരത. കുട്ടിയെ തലകീഴായി കെട്ടിതൂക്കാൻ ശ്രമിച്ചെന്നാണ് പരാതി. വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടർ എന്ന സ്ഥാപനത്തിലാണ് സംഭവം. 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് സ്ഥാപനത്തിലെ കുക്കും വാർഡനുമാണ് 12 വയസുള്ള കുട്ടിയെ ഉപദ്രവിച്ചത്. പണം എടുത്തില്ലെന്ന് പറഞ്ഞിട്ടും തല കീഴായി കുട്ടിയെ പിടിച്ച് ഭീഷണിപ്പെടുത്തി. കുട്ടി വിവരം രക്ഷിതാവിനോട് പറഞ്ഞു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പുനലൂർ പൊലീസ് കേസെടുത്തു. നിലവിൽ വാർഡനും സഹായിയും പൊലീസ് കസ്റ്റഡിയിലാണ്. മകനെ കാലിൽ കയർ […]
Read more

കളിക്കുന്നതിനിടെ നാലര വയസുകാരിക്ക് പാമ്പ് കടിയേറ്റു; നില ഗുരുതരം

കാസർ​ഗോഡ്: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ പാമ്പ്‌ കടിയേൽക്കുന്നതും വർദ്ധിക്കുന്നു. കാസർ​ഗോഡ് എളേരിത്തട്ട് നാലര വയസുകാരിയെ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചത്. കുട്ടിയെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി. കുട്ടി ഐസിയുവിൽ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമാണ് എന്നാണ് വിവരം. വിവിധ ജില്ലകളിലായി ഇന്ന് 8 പേർക്കാണ് പാമ്പ് കടിയേറ്റത്. കുറ്റ്യാടി മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിൽ നിന്നും 5 ഉഗ്ര വിഷ പാമ്പുകളെയാണ് പിടികൂടിയത്. രമേശിന്റെ വീടിനകത്തു നിന്നാണ് ഉഗ്ര വിഷമുള്ള ശംഖുവരയൻ പാമ്പുകളെ […]
Read more

തൃശ്ശൂരില്‍ രണ്ടര വയസുകാരന് പാമ്പുകടിയേറ്റു

തൃശ്ശൂര്‍: തൃശ്ശൂർ വാണിയംപാറയില്‍ രണ്ടര വയസുകാരന് പാമ്പുകടിയേറ്റു. മോളിയേക്കല്‍ വീട്ടില്‍ ശാന്തി പീറ്ററിന്റെ മകന്‍ ആദത്തിനാണ് കടിയേറ്റത്. ശംഖുവരയന്‍ ഇനത്തിലുള്ള പാമ്പാണ് കടിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ശുചിമുറിയില്‍ നിന്നാണ് കുഞ്ഞിന് പാമ്പിന്റെ കടിയേറ്റത്. ഉടൻ തന്നെ കുഞ്ഞിനെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച് ആശങ്ക വേണ്ടെന്നാണ് ഡോക്ടേഴ്‌സ് വ്യക്തമാക്കിയത്. കുഞ്ഞിനെ ഉടനടി ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചതിനാലാണ് സ്ഥിതി വഷളാകാതെ ഇരുന്നത്. കുഞ്ഞിന് കടിയേറ്റതിന് പിന്നാലെ തന്നെ പാമ്പിനെ കണ്ടെത്താന്‍ സാധിച്ചിരുന്നു. സംസ്ഥാനത്ത് കുട്ടികള്‍ക്കുള്‍പ്പെടെ […]
Read more

Recent News