ബാലരാമപുരത്ത് ദേശീയപാതയോരത്തെ വർക്ക്‌ഷോപ്പിന് തീപിടിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരം ജംഗ്ഷന് സമീപമുള്ള കല്ലമ്പലത്ത് തീ പിടിത്തം. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ‘പെൻഗ്വിൻ ടൂവിലർ വർക്ക്‌ഷോപ്പിനാണ്’ രാത്രി തീപിടിച്ചത്. വർക്ക്‌ഷോപ്പിൽ സൂക്ഷിച്ചിരുന്ന 8 വാഹനങ്ങൾ പൂർണ്ണമായി കത്തിനശിച്ചു. കടയിലെ ഉപകരണങ്ങൾക്കും കെട്ടിടത്തിന്‍റെ ഘടനയ്ക്കും ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അപകടസമയത്ത് ജീവനക്കാർ സ്ഥലത്തില്ലാതിരുന്നതിനാൽ ആളപായമില്ല.

നെയ്യാറ്റിൻകരയിൽ നിന്നെത്തിയ രണ്ട് ഫയർഫോഴ്സ് യൂണിറ്റുകളും പൊലീസും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമയോചിതമായ ഇടപെടൽ കാരണം തീ സമീപത്തെ മറ്റ് കടകളിലേക്ക് പടരുന്നത് തടയാൻ കഴിഞ്ഞു. പ്രാഥമിക നിഗമനപ്രകാരം ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമായതെന്നാണ് കരുതുന്നത്. എങ്കിലും കൃത്യമായ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News