ഫ്രാൻസിനെ വലച്ച് വിദ്യാർത്ഥി പ്രതിഷേധം; സ്കൂളുകൾ അടച്ചിട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാരീസ്: ഫ്രാൻസിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. 25ലധികം സ്കൂളുകൾക്ക് പ്രക്ഷോഭകാരികൾ തീയിട്ടു. 2000ലേറെ സ്കൂളുകൾ അടച്ചിട്ടു. സർവകലാശാലകളിലും ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ക്ലാസ് മുറികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും അധ്യാപകരുടെ ഒഴിവുകൾ നികത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിഷേധം പാരീസ് അടക്കം 30ഓളം നഗരങ്ങളിലാണ് നടക്കുന്നത്. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ നേരിടാൻ ഫ്രാൻസ് ബദ്ധപ്പെടുകയാണ്. പാരീസിന്റെ വടക്കൻ പ്രാന്തപ്രദേശത്തുള്ള ഒരു ഹൈസ്കൂളിൽ സമരം ചെയ്ത അധ്യാപകർക്ക് പിന്തുണ പ്രഖ്യാപിച്ച് തുടങ്ങിയ ഒരു ചെറിയ പ്രതിഷേധമാണ് പിന്നീട് രാജ്യമൊട്ടാകെ വ്യാപിച്ച വലിയൊരു പ്രതിസന്ധിയായി മാറിയിട്ടുള്ളത്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി നൂറുകണക്കിന് സ്കൂളുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരാവുകയും ആറായിരത്തിലധികം ആളുകളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ ഭൂരിഭാഗവും മുൻപ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകാത്ത പ്രായപൂർത്തിയാകാത്ത കുട്ടികളാണ്. സമരത്തിനിടയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. രാജ്യത്തിന്റെ വടക്കുകിഴക്കൻ നഗരമായ ലെൻസിൽ ഒരു വിദ്യാർത്ഥി ഗ്രനേഡ് എടുത്തതിനെത്തുടർന്ന് കൈ നഷ്ടപ്പെടുകയും, ടൂർസിൽ മറ്റൊരു വിദ്യാർത്ഥിക്ക് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. ചൊവ്വാഴ്ച വിദ്യാർത്ഥികളും അധ്യാപകരും ട്രേഡ് യൂണിയൻ പ്രതിനിധികളും ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയതെന്ന് അധികൃതർ കണക്കാക്കുന്നു.

പാരീസിൽ കലാപവിരുദ്ധ പോലീസുകാരും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കണ്ണീർവാതക പ്രയോഗം നടന്നിരുന്നു. പ്രതിഷേധത്തിനിടെ ചവറ്റുകുട്ടകളും സ്കൂളിലെ മേശകളും കസേരകളും തീയിടുകയും ചെയ്തു.സെപ്റ്റംബർ 21ന് പാരീസിലെ ഒരു പ്രാന്തപ്രദേശത്തുള്ള സെന്റ് എക്സുപെറി ഹൈസ്കൂളിൽ ആരംഭിച്ച ആദ്യകാല പ്രതിഷേധത്തിന് തുടക്കത്തിൽ വലിയ ശ്രദ്ധയൊന്നും ലഭിച്ചിരുന്നില്ല. ആവശ്യത്തിന് ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിൽ പ്രതിഷേധിച്ച് അധ്യാപകർ നടത്തിയ സമരത്തിൽ വിദ്യാർത്ഥികളും പങ്കുചേരുകയായിരുന്നു. എന്നാൽ അധികൃതർ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും സ്കൂളിലേക്ക് അധിക ജീവനക്കാരെ അയക്കുകയും ചെയ്തതോടെ അവിടുത്തെ പണിമുടക്ക് അവസാനിച്ചെങ്കിലും, അപ്പോഴേക്കും പ്രതിഷേധത്തിന്റെ തീപ്പൊരി പടർന്നു കഴിഞ്ഞിരുന്നു. വിദ്യാർത്ഥി നേതാവായ മാനെസ് നാഡെൽ പറഞ്ഞതനുസരിച്ച്, ഈ പ്രക്ഷോഭം കാട്ടുതീ പോലെയാണ് പടർന്നുപിടിച്ചത്. മുൻപൊരിക്കലും ഇത്രയധികം സ്കൂളുകൾ ഒരേസമയം ഇത്തരമൊരു സമരത്തിൽ പങ്കാളികളായിട്ടില്ലെന്നും ഫ്രാൻസിന്റെ വിദ്യാഭ്യാസ മന്ത്രാലയം ഈ പ്രതിസന്ധിക്ക് മുന്നിൽ പൂർണ്ണമായും പകച്ചുനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News