ഏഷ്യൻ ഗെയിംസ്; കബഡി പുരുഷ വിഭാഗത്തിലും സ്വർണനേട്ടവുമായി ഇന്ത്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നാഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് കബഡിയിൽ പുരുഷ വിഭാഗത്തിലും സ്വർണനേട്ടവുമായി ഇന്ത്യ. ആവേശം അവസാന മിനിറ്റ് വരെ നീണ്ട ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഇറാനെ 40-34 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഏഷ്യൻ ഗെയിംസ് പുരുഷ കബഡി ചരിത്രത്തിൽ ഇന്ത്യ നേടുന്ന ഒൻപതാം സ്വർണ്ണമെഡലാണിത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇറാൻ കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. തിരിച്ചടികളോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ആദ്യ പകുതി അവസാനിക്കുമ്പോൾ 18-17 എന്ന സ്കോറിന് ഇറാനായിരുന്നു മുന്നിൽ നിൽന്നിരുന്നത്.

എന്നാൽ രണ്ടാം പകുതിയിൽ ക്യാപ്റ്റൻ സുനിൽ കുമാറിന്‍റെയും അർജുൻ ദേശ്വാളിന്‍റെയും തകർപ്പൻ പ്രകടനത്തോടെ ഇന്ത്യ മത്സരം തിരികെ പിടിക്കുകയായിരുന്നു. അസ്ലം, അർജുൻ ദേശ്വാൾ എന്നിവരുടെ മിന്നൽ റെയ്ഡിംഗും സുമിത്, രാഹുൽ എന്നിവരുടെ പ്രതിരോധ മികവും ചേർന്ന് കളി ഇന്ത്യയുടെ കൈപ്പിടിയിലാക്കി. മത്സരം തീരാൻ രണ്ട് മിനിറ്റ് മാത്രം ബാക്കിനിൽക്കെ ഒൻപത് പോയിന്റിന്റെ കൂറ്റൻ ലീഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഒടുവിൽ 40-34 എന്ന വ്യക്തമായ മാർജിനിൽ വിജയം ഉറപ്പിച്ച് ഇന്ത്യൻ പുരുഷ ടീം ഏഷ്യൻ ഗെയിംസിലെ തങ്ങളുടെ ഒൻപതാം സ്വർണം സ്വന്തമാക്കി.

ഇന്ന് നേരത്തെ നടന്ന വനിതാ വിഭാഗം ഫൈനലിലും ഇറാനെ പരാജയപ്പെടുത്തി (37-34) ഇന്ത്യൻ വനിതാ ടീമും സ്വർണ്ണം നേടിയിരുന്നു. കബഡിയിൽ ഇരട്ട സ്വർണ്ണമെന്ന അപൂർവ്വ നേട്ടത്തോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ തങ്ങളുടെ ആധിപത്യം ഒന്നു കൂടി ഉറപ്പിച്ചു.
കബഡിയിൽ ഇരട്ട സ്വർണം നേടിയതോടെ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 28 ആയി. 4 സ്വര്‍ണവും 11 വെള്ളിയും 13 വെങ്കലവുമടക്കം 28 മെഡലുകള്‍ നേടിയ ഇന്ത്യ മെഡല്‍പ്പട്ടികയില്‍ പത്താം സ്ഥാനത്തേക്ക് ഉയര്‍ന്നു. 105 സ്വര്‍ണവും 39 വെള്ളിയും 25 വെങ്കലവുമടക്കം169 മെഡലുമായി ചൈനയാണ് ഒന്നാമത്. 30 സ്വര്‍ണമടക്കം 120 മെഡലുമായി ജപ്പാൻ രണ്ടാമതും 13 സ്വര്‍ണമടക്കം 69 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാമതുമാണ്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News