കൂടുതൽ സ്വർണം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ചാലയിലെ 250 പവൻ സ്വർണക്കവർച്ചയിൽ നിർണായക വഴിത്തിരിവ്. വെള്ളായണി ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിൽ കൂടുതൽ സ്വർണം പോലീസ് കണ്ടെത്തി. കവർച്ച നടത്തിയ പ്രതി അനൂപാണ് സ്വർണം ഇവിടെ ഒളിപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പ്രതിയെ സ്ഥലത്തെത്തിച്ചാണ് കുഴിച്ചിട്ട സ്വർണം പുറത്തെടുത്തത്. കേസിൽ അറസ്റ്റിലായ അനിൽ അനൂപിനെയും ആന്റണിയെയും കോടതി ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ജ്വല്ലറി ഉടമ നന്ദകുമാറിനോടുള്ള പകയാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പ്രതികളുടെ മൊഴി. മുഖ്യപ്രതി അമുലും മറ്റൊരു […]

ചാല സ്വർണക്കവർച്ച

തിരുവനന്തപുരം: തിരുവനന്തപുരം ചാലയിലെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ വൻ ഗൂഢാലോചനയെന്ന് പൊലീസ്. മാളവിക ജ്വല്ലറി ഉടമ ജയറാമാണ് കവർച്ചയുടെ സൂത്രധാരനെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനോടുള്ള ബിസിനസ് വൈരാഗ്യവും കുടിപ്പകയുമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. സ്വർണ ഏജന്റായ അമുലാണ് കവർച്ചയ്ക്ക് പദ്ധതിയിട്ടതെന്നും ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഇതിനായി ഒപ്പം കൂട്ടിയെന്നുമാണ് കണ്ടെത്തൽ. കടയിൽ നിന്ന് നന്ദകുമാർ ഇറങ്ങുന്ന വിവരം പ്രതികൾക്ക് ചോർത്തി നൽകിയത് ശ്രാവണനാണെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തിൽ ആറ് പ്രതികൾ ഇതിനോടകം പിടിയിലായിട്ടുണ്ട്. […]

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; മൂന്നുപേർ പിടിയിൽ

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി വീണ്ടും സ്വർണക്കടത്ത് ശ്രമം. ഷാർജയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി 661 ഗ്രാം സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. വിദേശത്തുനിന്ന് സ്വർണവുമായി എത്തിയ രണ്ട് യാത്രക്കാരെയാണ് വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്. ഇവരിൽ നിന്ന് കടത്താൻ ശ്രമിച്ച 661 ഗ്രാം സ്വർണം കണ്ടെത്തുകയായിരുന്നു. വിമാനത്താവളത്തിന് പുറത്തുവെച്ച് സ്വർണം കൈപ്പറ്റാൻ എത്തിയ ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചും സ്വർണക്കടത്ത് സംഘത്തിന്റെ ബന്ധങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം […]

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് 3 ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 120 രൂപയുടെ കുറവോടെ 1,09,280 രൂപയിലും ഗ്രാമിന് 15 രൂപയുടെ കുറവോടെ 13,660 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ഈ വർഷത്തെ സ്വർണത്തിന്‍റെ ഏറ്റവും ഉയർന്ന വില 1,31,160 രൂപ ആയിരുന്നു. ജനുവരിയിലായിരുന്നു ഇത്. അതുമായി താരതമ്യം ചെയ്യുമ്പോൾ 21,880 രൂപയുടെ കുറവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഡോളറിന്‍റെ മൂല്യം, യു.എസ് ട്രഷറി ബോണ്ട് യീൽഡ്, പണപ്പെരുപ്പം ഒപ്പം യു.എസിലെ തൊഴിൽ […]

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ശനിയാഴ്ച രേഖപ്പെടുത്തിയ 1,09,400 രൂപയിലാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 13,675 രൂപയിൽ തന്നെയാണ് ഒരു ഗ്രാം സ്വർണവും വ്യാപാരം പുരോഗമിക്കുന്നത്.സെപ്റ്റംബർ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലാണ് സ്വർണം എത്തിനിൽക്കുന്നത്. ഒക്ടോബർ 2ന് വീണ്ടും 1,10,000 രൂപ നിലവാരത്തിലെത്തിയതിന് പിന്നാലെയാണ് വില താഴ്ന്നത്. അമേരിക്കയിലെ തൊഴിൽ കണക്കുകൾ ദുർബലമായത് മാത്രമല്ല സ്വർണവിലയിലെ മാറ്റത്തിന് കാരണം. സാധാരണയായി തൊഴിൽ മേഖലയിലെ തളർച്ച പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതിനാൽ സ്വർണത്തിന് പിന്തുണ […]

ലോകചാമ്പ്യനെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്ത്; ഇന്ത്യയ്ക്ക് ഗുസ്തിയിൽ സ്വർണം

നഗോയ: ഗുസ്തിയിൽ ഇന്ത്യയ്ക്ക് അഭിമാനനേട്ടം. ലോകചാമ്പ്യനെ പരാജയപ്പെടുത്തി അമൻ സെഹ്‌റാവത്ത് സ്വർണം സ്വന്തമാക്കി. നിർണായക പോരാട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യൻ താരം സ്വർണ മെഡൽ നേടിയത്.തുടക്കം മുതൽ ആത്മവിശ്വാസത്തോടെയാണ് അമൻ മത്സരിച്ചത്. ശക്തമായ പ്രതിരോധത്തിനൊപ്പം കൃത്യമായ ആക്രമണങ്ങളും പുറത്തെടുത്ത താരം മത്സരത്തിന്റെ നിയന്ത്രണം കൈവിടാതെ മുന്നേറി. ലോകതലത്തിൽ ശ്രദ്ധ നേടിയ താരത്തിനെതിരായ മത്സരമായിരുന്നിട്ടും സമ്മർദത്തിന് വഴങ്ങാതെയാണ് അമൻ പോരാട്ടം പൂർത്തിയാക്കിയത്. നിർണായക ഘട്ടങ്ങളിൽ നേടിയ പോയിന്റുകളാണ് മത്സരത്തിൽ ഇന്ത്യൻ താരത്തിന് നേട്ടമുണ്ടാക്കിയത്.ഈ വിജയത്തോടെ ഗുസ്തിയിൽ ഇന്ത്യയുടെ […]

ഏഷ്യൻ ഗെയിംസ്; പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സ്വർണത്തിളക്കവുമായി ഇന്ത്യ. ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിനടുവിൽ പാകിസ്താനെ 19 റൺസിനാണ് കീഴടക്കിയത്. ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 192 റൺസ്. പാകിസ്ഥാന് വേണ്ടി ഹസൻ നവാസ് തിളങ്ങി. 51 പന്തിൽ ഏഴ് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 96 റൺസാണ് നേടിയത്. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവർ 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 211 […]

ഏഷ്യൻ ഗെയിംസ്; കബഡി പുരുഷ വിഭാഗത്തിലും സ്വർണനേട്ടവുമായി ഇന്ത്യ

നാഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് കബഡിയിൽ പുരുഷ വിഭാഗത്തിലും സ്വർണനേട്ടവുമായി ഇന്ത്യ. ആവേശം അവസാന മിനിറ്റ് വരെ നീണ്ട ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഇറാനെ 40-34 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഏഷ്യൻ ഗെയിംസ് പുരുഷ കബഡി ചരിത്രത്തിൽ ഇന്ത്യ നേടുന്ന ഒൻപതാം സ്വർണ്ണമെഡലാണിത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇറാൻ കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. തിരിച്ചടികളോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ആദ്യ പകുതി അവസാനിക്കുമ്പോൾ 18-17 എന്ന സ്കോറിന് ഇറാനായിരുന്നു മുന്നിൽ നിൽന്നിരുന്നത്. എന്നാൽ രണ്ടാം പകുതിയിൽ ക്യാപ്റ്റൻ […]

വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില കുറഞ്ഞു. 1,05,960 രൂപയാണ് ഒരു പവൻ സ്വർണത്തി​ന്റെ ഇന്നത്തെ വില. ഒരു ​ഗ്രാം സ്വർണത്തിന് 13,245 രൂപയും. 1,05,960 രൂപയാണ് ഒരു പവൻ സ്വർണത്തി​ന്റെ വില എങ്കിലും പണിക്കൂലിയെല്ലാം കൂട്ടി ഏകദേശം 1,22,235 രൂപയോളം വിലയാകും. ജൂലൈ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നത്. 1,03,240 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തി​ന്റെ വില. ജൂലൈ 3 ന് രേഖപ്പെടുത്തിയ 1,07,800 രൂപയാണ് ഈ മാസത്തെ ഏറ്റവും […]

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

കോഴിക്കോട്: മൂന്ന് ദിവസത്തെ വിലവര്‍ധനക്ക് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 200 രൂപ കുറഞ്ഞ് 1,07,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,450 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 4560 രൂപ പവന് വര്‍ധിച്ചിരുന്നു. ജൂലൈ ഒന്നിന് 1,03,240 രൂപയായിരുന്നു പവന്‍ വില. ജൂലൈ രണ്ടിന് ഇത് 1,06,000 രൂപയായി. ഇന്നലെ 1,07,800 രൂപയായും വര്‍ധിച്ചിരുന്നു. വീണ്ടും കുതിക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഇന്ന് നേരിയ കുറവ് വന്നത്.ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് […]