ചാല സ്വർണക്കവർച്ച

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം ചാലയിലെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ വൻ ഗൂഢാലോചനയെന്ന് പൊലീസ്. മാളവിക ജ്വല്ലറി ഉടമ ജയറാമാണ് കവർച്ചയുടെ സൂത്രധാരനെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനോടുള്ള ബിസിനസ് വൈരാഗ്യവും കുടിപ്പകയുമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. സ്വർണ ഏജന്റായ അമുലാണ് കവർച്ചയ്ക്ക് പദ്ധതിയിട്ടതെന്നും ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഇതിനായി ഒപ്പം കൂട്ടിയെന്നുമാണ് കണ്ടെത്തൽ.

കടയിൽ നിന്ന് നന്ദകുമാർ ഇറങ്ങുന്ന വിവരം പ്രതികൾക്ക് ചോർത്തി നൽകിയത് ശ്രാവണനാണെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തിൽ ആറ് പ്രതികൾ ഇതിനോടകം പിടിയിലായിട്ടുണ്ട്. കവർന്നത് മറ്റ് ജ്വല്ലറികൾ ശുദ്ധീകരിക്കാനായി ഏൽപ്പിച്ച സ്വർണമാണെന്നും റിപ്പോർട്ടുകളുണ്ട്. ബിസിനസ് വൈരാഗ്യം ഒരു സ്വർണക്കവർച്ചയിലേക്ക് എത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുകയാണ്. കേസിൽ അന്വേഷണം തുടരുകയാണ്.

കവർച്ചയ്ക്കായി ബൈക്കിൽ എത്തിയ പ്രതികൾ നന്ദകുമാറിനെ പിന്തുടർന്നതായും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. സ്വർണം പങ്കിട്ടെടുക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നാണ് അന്വേഷണസംഘം പറയുന്നത്. രേഖകളില്ലാത്ത സ്വർണമായതിനാൽ പരാതിയുണ്ടാകില്ലെന്നും പ്രതികൾ കരുതിയിരുന്നു. എന്നാൽ പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഇനി കോടതിയിൽ ഈ ആരോപണങ്ങൾ തെളിയിക്കപ്പെടേണ്ടതുണ്ട്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News