തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില കുറഞ്ഞു. 1,05,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 13,245 രൂപയും. 1,05,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില എങ്കിലും പണിക്കൂലിയെല്ലാം കൂട്ടി ഏകദേശം 1,22,235 രൂപയോളം വിലയാകും. ജൂലൈ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നത്. 1,03,240 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില.
ജൂലൈ 3 ന് രേഖപ്പെടുത്തിയ 1,07,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. കേരളത്തിൽ സ്വർണ വില മാറിയും മറിഞ്ഞുമാണ് മുന്നോട്ട് നീങ്ങുന്നത്. ഏറെ നാളായി ഉയർന്ന നിരക്കിൽ നിൽക്കുന്ന സ്വർണ വിലയിലാണ് ഇപ്പോൾ ചെറിയ മാറ്റം വന്നിരിക്കുന്നത്. ജൂലായ് മാസത്തിൻ്റെ ആരംഭം മുതൽ സ്വർണ വില ചെറിയ രീതിയിൽ ഉയർന്നും താഴ്ന്നുമാണ് നിൽക്കുന്നത്.
