കൂടുതൽ സ്വർണം കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം ചാലയിലെ 250 പവൻ സ്വർണക്കവർച്ചയിൽ നിർണായക വഴിത്തിരിവ്. വെള്ളായണി ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിൽ കൂടുതൽ സ്വർണം പോലീസ് കണ്ടെത്തി. കവർച്ച നടത്തിയ പ്രതി അനൂപാണ് സ്വർണം ഇവിടെ ഒളിപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പ്രതിയെ സ്ഥലത്തെത്തിച്ചാണ് കുഴിച്ചിട്ട സ്വർണം പുറത്തെടുത്തത്.

കേസിൽ അറസ്റ്റിലായ അനിൽ അനൂപിനെയും ആന്റണിയെയും കോടതി ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ജ്വല്ലറി ഉടമ നന്ദകുമാറിനോടുള്ള പകയാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പ്രതികളുടെ മൊഴി. മുഖ്യപ്രതി അമുലും മറ്റൊരു ജ്വല്ലറി ഉടമ ജയറാമും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കവർച്ച ചെയ്യപ്പെട്ട 250 പവൻ സ്വർണത്തിൽ കൂടുതൽ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷണം തുടരുകയാണ്. മറ്റ് പ്രതികൾക്ക് സ്വർണം കൈമാറിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. കണ്ടെത്തിയ സ്വർണം വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെ വിളിച്ചുവരുത്തി പരിശോധിക്കും. കവർച്ചയ്ക്ക് പിന്നിലെ ഗൂഢാലോചനയും സ്വർണം ഒളിപ്പിച്ച രീതിയും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News