മാന്നാറിൽ വയോധികയ്ക്കു പാമ്പുകടിയേറ്റു

മാന്നാർ: ആലപ്പുഴ മാന്നാറിൽ വയോധികയ്ക്കു പാമ്പുകടിയേറ്റു. കുട്ടമ്പേരൂർ കുന്നത്തൂർ ക്ഷേത്രത്തിന് കിഴക്ക് വീടിന് സമീപത്ത് വെച്ച് ഞായറാഴ്ച രാത്രിയാണ് വയോധികയ്ക്ക് പാമ്പുകടിയേറ്റത്. പുലരിയിൽ ഗീതമ്മ (65) യ്ക്കാണ് അണലിയുടെ കടിയേറ്റത്. വീടിന് സമീപത്തുള്ള കോൺക്രീറ്റ് റോഡിൽ വെച്ച് കാൽ പാദത്തിൽ ആണ് പാമ്പിന്‍റെ കടിയേറ്റത്. ഉടനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്തതായി ബന്ധുക്കൾ പറഞ്ഞു.

ഈ ഭാഗത്തുള്ള കുന്നത്തൂർ ക്ഷേത്ര പുരയിടവും സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പുരയിടവും കാട് കയറിയിരിക്കുന്നതിനാൽ പ്രദേശം പാമ്പുകളുടെ ഭീതിയിലാണെന്ന് നാട്ടുകാർ ആരോപിച്ചു. അതേസമയം, കുന്നത്തൂർ ക്ഷേത്ര പുരയിടം കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കാൻ ക്ഷേത്രം റിസീവർക്ക് കത്ത് നൽകിയതായി വാർഡ് മെമ്പറും മാന്നാർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷയുമായ പുഷ്പ സുനിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *