പാലക്കാട്: പാലക്കാട് ചാലിശ്ശേരിയിൽ സര്‍ക്കാര്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു. കഴിഞ്ഞ ദിവസമാണ് സംഭവം. ചാവക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് അണലിയുടെ കടിയേറ്റത്. എസ്റ്റേറ്റ് പടിയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് ഡ്യൂട്ടിക്കിടെയായിരുന്നു സംഭവം. വിഷപ്പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ മിസിരിയയെ കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെരുമണ്ണൂര്‍, കൂറ്റനാട്, എസ്റ്റേറ്റ് പടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി നൂറുകണക്കിന് രോഗികള്‍ ദിവസേന ചികിത്സ തേടിയെത്തുന്ന ആരോഗ്യ കേന്ദ്രത്തിലാണ് ദാരുണ സംഭവമുണ്ടായിരിക്കുന്നത്.
Tag: snake bite
കോട്ടയത്ത് പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു
കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു. പാറത്തോട് ഇടക്കുന്നം വഞ്ചിമല രാജു (62) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയിലാണ് രാജുവിന് പാമ്പുകടിയേറ്റത്. ഉടൻ തന്നെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന പതിമൂന്ന് വയസ്സുകാരി മരിച്ചു
എറണാകുളം: ആലപ്പുഴയിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. അരുര്‍ സ്വദേശിയായ നിയ(13) ആണ് മരിച്ചത്. ഈ മാസം ആറിനാണ് സംഭവം. ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നതിനിടെ പാമ്പ് കടിക്കുകയായിരുന്നു. എന്നാല്‍ ഉറുമ്പാണ് കടിച്ചതെന്ന് കുട്ടി തെറ്റിദ്ധരിച്ചു. പിന്നാലെ ഒരു മണിക്കൂറിന് ശേഷം കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ 24 ദിവസമായി എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇന്ന് രാവിലെ 7.30ഓടെയാണ് മരിച്ചത്. വിദഗ്ധ ചികിത്സയില്‍ തുടരവെയാണ് മരണം. അരൂര്‍ സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. എട്ടാം […]
മാന്നാറിൽ വയോധികയ്ക്കു പാമ്പുകടിയേറ്റു
മാന്നാർ: ആലപ്പുഴ മാന്നാറിൽ വയോധികയ്ക്കു പാമ്പുകടിയേറ്റു. കുട്ടമ്പേരൂർ കുന്നത്തൂർ ക്ഷേത്രത്തിന് കിഴക്ക് വീടിന് സമീപത്ത് വെച്ച് ഞായറാഴ്ച രാത്രിയാണ് വയോധികയ്ക്ക് പാമ്പുകടിയേറ്റത്. പുലരിയിൽ ഗീതമ്മ (65) യ്ക്കാണ് അണലിയുടെ കടിയേറ്റത്. വീടിന് സമീപത്തുള്ള കോൺക്രീറ്റ് റോഡിൽ വെച്ച് കാൽ പാദത്തിൽ ആണ് പാമ്പിന്‍റെ കടിയേറ്റത്. ഉടനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്തതായി ബന്ധുക്കൾ പറഞ്ഞു. ഈ ഭാഗത്തുള്ള കുന്നത്തൂർ ക്ഷേത്ര പുരയിടവും സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പുരയിടവും കാട് കയറിയിരിക്കുന്നതിനാൽ പ്രദേശം […]
അനുജൻ ആൽജോ ഇല്ല, സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി അനോഷ്
തൃശ്ശൂർ: തൃശ്ശൂർ കോടാലിയിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന അനോഷ് കടമ്പോട്ടെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി. അനോഷിനെ കാണാൻ സമീപവാസികളും കളിക്കൂട്ടുകാരും വീട്ടിലെത്തി. ഏപ്രിൽ 19-ന് പുലർച്ചെയാണ് സഹോദരങ്ങളായ അനോഷിനും ആൽജോയ്ക്കും പാമ്പുകടിയേറ്റതും എട്ടുവയസ്സുകാരൻ ആൽജോ മരിച്ചതും. ചികിത്സയിലായിരുന്ന അനോഷിനെ ഒരാഴ്ചമുമ്പ് ഡിസ്ചാർജ് ചെയ്‌തെങ്കിലും കൊരട്ടി വഴിച്ചാലിലുള്ള പിതാവിന്റെ സഹോദരിയുടെ വീട്ടിലാണ് ഇതുവരെ താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ ചികിത്സിച്ച ആശുപത്രിയിൽ പരിശോധന നടത്തി. അഞ്ചോടെ ഇടവകയായ കൊടുങ്ങ സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെത്തിയ അനോഷിന് ഫാ. ഷിബു നെല്ലിശ്ശേരിയും […]
താമരശ്ശേരിയിൽ മധ്യവയസ്കന് പാമ്പ് കടിയേറ്റു
താമരശ്ശേരി: കട്ടിപ്പാറ അമരാട് സ്വദേശിയയായ മധ്യവയസ്കന് പാമ്പ് കടിയേറ്റു. കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷ്‌റഫ് (45) നാണ് പാമ്പുകടിയേറ്റത്. വെളളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ മലയിൽ പോത്തിനെ തീറ്റുന്നതിനിടയിലാണ് അഷ്റഫിന് പാമ്പുകടിയേറ്റത്. കൊക്കോമരത്തിൽ ചവിട്ടി നിൽക്കുന്നതിനിടയിലാണ് പാമ്പ് കടിച്ചത്. ഉടൻ തന്നെ കടിച്ച പാമ്പിനെ അഷ്‌റഫ് പിടികൂടി പ്ലാസ്റ്റിക്ക് കവറിലാക്കി. കടിച്ച പാമ്പിനെയും കൊണ്ട് അഷ്‌റഫ് ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തി. അവിടെ നിന്ന് പ്രാഥമിക ചികിത്സ […]
മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു
കാസർഗോഡ്: കാസർഗോഡ് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സലായിരുന്നു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. മുറ്റത്ത് കളിക്കുന്നതിനിടെ കളിപ്പാട്ടം കൂട്ടിയിട്ട മരങ്ങളിലേക്ക് വീഴുകയായിരുന്നു. ഇതെടുക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. മൂർഖനാണ് കുട്ടിയെ കടിച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. അവശനിലയിലായ കുട്ടി പരിയാരം മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു. ആന്തരിക അവയവങ്ങളെല്ലാം നിലച്ച മട്ടായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. വെൻ്റിലേറ്ററിൽ […]
സംസ്ഥാനത്തെ പാമ്പുകടി മരണങ്ങൾ; കർമ്മ പദ്ധതിയുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ പാമ്പുകടിയേറ്റ പ്രത്യേക കര്‍മ്മ പദ്ധതിയുമായി ആരോഗ്യവകുപ്പ്. പദ്ധതിയുടെ ഭാഗമാി 151 സര്‍ക്കാര്‍ ആശുപത്രികളിലും 150 സ്വകാര്യ ആശുപത്രികളും ആന്റി സ്‌നേക്ക് വെനം ലഭ്യമാക്കും. കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്താനും തീരുമാനമായി. ആശുപത്രികളുടെ ഹോട്ട്‌സ്‌പോട്ട് മാപ്പിംഗ് നടത്തും. പാമ്പ് കടിയേറ്റ് കൂടുതല്‍ ആളുകളെത്തുന്ന ആശുപത്രികളെ റെഡ് ഫ്‌ളാഗ് ഇന്‍സ്റ്റിറ്റിയൂഷനായി കണക്കാക്കും. ഇവിടങ്ങളില്‍ കൂടുതല്‍ സൗകര്യമൊരുക്കും. ചികിത്സയുമായി ബന്ധപ്പെട്ട കാലതാമസവും പ്രത്യേകമായി നിരീക്ഷിക്കും. റഫറല്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും. അതേസമയം ആന്റി വെനം ഉളള […]
തുടര്‍ച്ചയായി ആറാം തവണ; ഇടുക്കിയിൽ തൊഴിലാളിക്ക് വീണ്ടും പാമ്പ് കടിയേറ്റു
തൊടുപുഴ: സംസ്ഥാനത്ത് ഇന്നും പാമ്പ് കടിയേറ്റ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു. മണിയാറൻകുടി പെരിങ്കാലാ സ്വദേശി മോൻസി (48) ക്കാണ് പാമ്പുകടിയേറ്റത്. പാണ്ടിപ്പാറയിൽ വീട്ടുമുറ്റം കെട്ടുന്നതിനിടയിലാണ് പാമ്പിന്റെ കടിയേറ്റത്. ഉടൻ തന്നെ മോൻസിയെ ഇടുക്കി മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. തുടർച്ചയായ ആറാം തവണയാണ് മോൻസിക്ക് പാമ്പിന്റെ കടിയേൽക്കുന്നത്. അതേസമയം കിടപ്പുമുറിയിൽ മൂർഖനെത്തിയ സംഭവം ഇന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നന്മണ്ടയിൽ പന്ത്രണ്ടുകാരൻ പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. നന്മണ്ട പനോളുകണ്ടി റഫീഖിന്റെ […]
അനോഷിനെ നാളെ ഡിസ്ചാർജ് ചെയ്യും; കുട്ടിയുടെ ആരോഗ്യനില തൃപ്തികരം
തൃശ്ശൂർ: തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ സഹോദരൻ അനോഷിനെ നാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. കുട്ടി നടന്ന് തുടങ്ങിയെന്നും കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്ടർമാര്‍ അറിയിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അനോഷ്. കഴിഞ്ഞ 19നാണ് അനോഷിനും ആൽജോയ്ക്കും പാമ്പുകടിയേറ്റത്. വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങുന്നതിനിടെയാണ് എട്ടുവയസ്സുകാരൻ ആൽജോയെയും മൂത്ത സഹോദരൻ അനോഷിനെയും ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പ് കടിച്ചത്. കുട്ടികള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് വീണ്ടും പല തവണ ശംഖുവരയന്‍ പാമ്പുകളെ കണ്ടെത്തിയിരുന്നു. വീടിനുള്ളില്‍ […]
- 1
- 2
