എറണാകുളം: തിരുമാറാടി ഒലിയപ്പുറത്ത് ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു. മുറ്റത്തിന് സമീപം നാല് ചക്കകൾ വീണുകിടന്നിരുന്നു. അത് എടുക്കാൻ വീട്ടുകാർ ചെന്നപ്പോളാണ് പാമ്പ് ചത്തുകിടക്കുന്നത് കണ്ടത്. അതേസമയം കനത്ത ചൂടിനിടെ സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്നത് വർധിച്ചുവരികയാണ്. ഇന്ന് ഏഴ് പേർക്കാണ് പാമ്പിന്റെ കടിയേറ്റത്. കുറ്റ്യാടി മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിൽ നിന്നും 5 ശംഖുവരയൻ പാമ്പുകളെ ആണ് കണ്ടെത്തിയത്.പേരാമ്പ്ര കണ്ണാടിപ്പൊയിലിൽ സ്വദേശി അഞ്ജലിയ്ക്കും , പൂനൂർ സ്വദേശി അൻസാറിനും കിടപ്പുമുറിയിൽ നിന്ന് പാമ്പു കടിയേറ്റിരുന്നു. ബെഡിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് […]
Tag: snake bite
കളിക്കുന്നതിനിടെ നാലര വയസുകാരിക്ക് പാമ്പ് കടിയേറ്റു; നില ഗുരുതരം
കാസർഗോഡ്: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ പാമ്പ് കടിയേൽക്കുന്നതും വർദ്ധിക്കുന്നു. കാസർഗോഡ് എളേരിത്തട്ട് നാലര വയസുകാരിയെ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചത്. കുട്ടിയെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടി ഐസിയുവിൽ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമാണ് എന്നാണ് വിവരം. വിവിധ ജില്ലകളിലായി ഇന്ന് 8 പേർക്കാണ് പാമ്പ് കടിയേറ്റത്. കുറ്റ്യാടി മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിൽ നിന്നും 5 ഉഗ്ര വിഷ പാമ്പുകളെയാണ് പിടികൂടിയത്. രമേശിന്റെ വീടിനകത്തു നിന്നാണ് ഉഗ്ര വിഷമുള്ള ശംഖുവരയൻ പാമ്പുകളെ […]
പേരാമ്പ്രയിൽ യുവതിക്ക് പാമ്പുകടിയേറ്റു
കോഴിക്കോട്: പേരാമ്പ്രയിൽ യുവതിക്ക് പാമ്പുകടിയേറ്റു. കണ്ണിപ്പൊയിലിൽ ചിത്രാഞ്ജലിയിൽ ശിവദാസന്റെ മകൾ അഞ്ജലിക്ക് (36) ആണ് കടിയേറ്റത്. ശംഖുവരൻ ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. പാമ്പിനെ പിന്നീട് വീടിന്റെ ശുചിമുറിയിൽ കണ്ടെത്തുകയായിരുന്നു. കടിയേറ്റ അടയാളം കണ്ടതിനെ തുടർന്ന് അഞ്ജലിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപതയിലേക്ക് മാറ്റുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തുവെന്ന് വീട്ടുകാർ അറിയിച്ചു.
സംസ്ഥാനത്ത് പാമ്പുകടി കൂടുന്നു; കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലും പാമ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതോടൊപ്പം പാമ്പിന്റെ ശല്യവും വര്‍ധിക്കുന്നു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലും പാമ്പിനെ കണ്ടെത്തി. പാമ്പ് കടിച്ചെന്ന സംശയത്തില്‍ രോഗിയുടെ കൂട്ടിരിപ്പുകാരി ചികിത്സ തേടിയിട്ടുണ്ട്. കൊല്ലം സ്വദേശിനി ഷംനയാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം. 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരാനാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. കോഴിക്കോട് ഉള്ള്യേരിയില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലി സ്ഥലത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടി. പാമ്പിനെ കണ്ട് പേടിച്ചോടിയ തൊഴിലാളിക്ക് വീണ് പരിക്കേൽക്കുകയും ചെയ്തു. കായംകുളത്ത് 15 വയസ്സുകാരിയെ പാമ്പുകടിച്ചു. കായംകുളം എരുവ […]
പാമ്പുകടിയേറ്റ് 8 വയസുകാരൻ മരിച്ച സംഭവം; വീട്ടില്‍ ‘സർപ്പ’ ടീം നടത്തിയ പരിശോധനകൾ അവസാനിപ്പിച്ചു
തൃശൂർ: തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീട്ടില്‍ ‘സർപ്പ’ ടീം നടത്തിയ പരിശോധനകൾ അവസാനിപ്പിച്ചു. വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് നടത്തിയ പരിശോധനയിൽ പാമ്പിന്റെ ഉറവിടം കണ്ടെത്താനായില്ല. വീടിന്റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കാണ്ടതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. ബാത്ത്റൂമിന്റെ പൈപ്പിനകത്ത് കൂടെ പാമ്പ് കടക്കുന്നു എന്നായിരുന്നു സംശയം. അതിനാൽ ബാത്ത്റൂമിൽ പാമ്പ് കയറാൻ ഇടയുള്ള ഭാഗം സീൽ ചെയ്യും. വീട്ടിലും പരിസര പ്രദേശങ്ങളിലും വനംവകുപ്പിന്റെ നിരീക്ഷണം തുടരും. അതേസമയം, അനോഷിനെ ഡിസ്ചാർജായി വീട്ടിലേക്ക് […]
ഇഴ ജന്തുക്കൾ തണുപ്പ് തേടുന്ന സമയമാണ്; മുന്നറിയിപ്പുമായി മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: പാമ്പുകടിക്കെതിരെ സമയബന്ധിത ചികിത്സയും പ്രതിരോധവും വളരെ പ്രധാനമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. ചൂട് വർധിച്ചു വരുന്നതുകൊണ്ട് ഇഴ ജന്തുക്കൾ തണുപ്പ് തേടി പോകുന്ന സമയമാണ്. അതുകൊണ്ട് തന്നെ വീടും സ്ഥാപനങ്ങളും പരിസരങ്ങളും പാമ്പുകൾക്ക് കയറിയിരിക്കാനുള്ള അവസരം നൽകാതെ സൂക്ഷിക്കണം. ഇതിന്റെ ഭാഗമായി കാടും പടർപ്പും കേറാതെയും മാളങ്ങളും പൊത്തുകളും സിമന്റോ മറ്റോ ഇട്ട് അടക്കുകയും വേണം. ഇങ്ങനെ പരിസരം വൃത്തിയായി സൂക്ഷിക്കണം. പാമ്പുകടിയേറ്റാൽ പെട്ടന്നുതന്നെ പ്രഥമ ശുശ്രൂഷയും വിദഗ്ദ്ധ ചികിത്സയും നൽകിയാൽ ജീവൻ […]
- 1
- 2
