കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു. പാറത്തോട് ഇടക്കുന്നം വഞ്ചിമല രാജു (62) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയിലാണ് രാജുവിന് പാമ്പുകടിയേറ്റത്. ഉടൻ തന്നെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
