പുനലൂരിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: പുനലൂരിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. പുനലൂർ മാർക്കറ്റ് ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ആയ നെടുങ്കയം സ്വദേശി ഡോയി മോൻ ആണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ടോയ് കൂടാതെ ജിഷ്ണു, റഫീഖ്, അലി എന്നിവരായിരുന്നു അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നത്. അവധി ആഘോഷിക്കാൻ എത്തിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ആണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. പുനലൂര്‍ കേളങ്കാവ് ആര്‍പിഎല്‍ മേഖലയിലെ ഹെലിപാഡ് ഭാഗത്തുനിന്നാണ് വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞത്. ഇന്ന് വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. പുനലൂരില്‍ നിന്നും ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയാണ് വാഹനത്തിനുളളില്‍ കുടുങ്ങിയ യാത്രികരെ പുറത്തെടുത്തത്. ഉടന്‍ തന്നെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവധി ആഘോഷിക്കാനായി എത്തിയ സംഘം സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ബോഡി പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറി യിലാണ്. ഇന്ന് ഏരൂർ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം ശേഷിക്കുന്ന നടപടികൾ സ്വീകരിക്കും.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News