കൊല്ലം: പുനലൂരിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. പുനലൂർ മാർക്കറ്റ് ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ആയ നെടുങ്കയം സ്വദേശി ഡോയി മോൻ ആണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ടോയ് കൂടാതെ ജിഷ്ണു, റഫീഖ്, അലി എന്നിവരായിരുന്നു അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നത്. അവധി ആഘോഷിക്കാൻ എത്തിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ആണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. പുനലൂര്‍ കേളങ്കാവ് ആര്‍പിഎല്‍ മേഖലയിലെ ഹെലിപാഡ് ഭാഗത്തുനിന്നാണ് വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞത്. ഇന്ന് വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. പുനലൂരില്‍ നിന്നും ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തിയാണ് വാഹനത്തിനുളളില്‍ കുടുങ്ങിയ യാത്രികരെ പുറത്തെടുത്തത്. ഉടന്‍ തന്നെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവധി ആഘോഷിക്കാനായി എത്തിയ സംഘം സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ബോഡി പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറി യിലാണ്. ഇന്ന് ഏരൂർ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം ശേഷിക്കുന്ന നടപടികൾ സ്വീകരിക്കും.
Related Posts
കൊല്ലത്ത് കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം; നേവി ഉദ്യോഗസ്ഥനായ യുവാവിന് ദാരുണാന്ത്യം
കൊല്ലം: കൊല്ലത്ത് വാഹനാപകടത്തിൽ നേവി ഉദ്യോഗസ്ഥനായ യുവാവിന് ദാരുണാന്ത്യം. ചിതറ ഐരകുഴി സ്വദേശി അബിൻ കൃഷ്ണ(25) ആണ് മരിച്ചത്. കടയ്ക്കലിൽ…
പ്രശസ്ത നിർമാതാവ് ആർ.ബി ചൗധരി വാഹനാപകടത്തിൽ അന്തരിച്ചു
ചെന്നൈ: പ്രശസ്ത നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ.ബി ചൗധരി വാഹനാപകടത്തിൽ അന്തരിച്ചു. ചൊവ്വാഴ്ച രാജസ്ഥാനിലെ ഉദയ്പൂരിലുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം.…
ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ച് അപകടം
ഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. വിമാനത്താവളത്തിൽ വ്യാഴാഴ്ച ഉച്ചയോടെ ടാക്സി ചെയ്യുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ…
