അഭിരാം കൊലപാതകം

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിലെ അഭിരാം കൊലക്കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തേങ്ങ കൊണ്ടുള്ള ശക്തമായ അടിയിലാണ് അഭിരാമിന്റെ തലയോട്ടിക്ക് പരിക്കേറ്റതെന്ന് കേസിലെ 17കാരൻ മൊഴി നൽകി. ഇൻസ്റ്റഗ്രാം സന്ദേശങ്ങളിലൂടെ മുൻകൂട്ടി ആസൂത്രണം ചെയ്താണ് അഭിരാമിനെ വിജനമായ സ്ഥലത്തെത്തിച്ചത്.

അവിടെ വെച്ച് തർക്കത്തിനിടെ തേങ്ങകൊണ്ട് തലയ്ക്കടിച്ച് ബോധം നഷ്ടപ്പെടുത്തി. തുടർന്ന് സ്ഥലത്തുനിന്ന് പോയ പ്രതി കൂട്ടാളിയായ ഉമറിനൊപ്പം തിരിച്ചെത്തി. ഇരുവരും ചേർന്ന് ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. തെളിവെടുപ്പിനിടെ ആക്രമണത്തിന് ഉപയോഗിച്ച തേങ്ങയും കണ്ടെത്തി. സമീപത്തെ കിണറ്റിൽ നിന്ന് അഭിരാമിന്റെ വസ്ത്രങ്ങൾ, മൊബൈൽ ഫോൺ, ബെൽറ്റ്, വെള്ളിമാല എന്നിവയും കണ്ടെടുത്തു.

രണ്ടാം പ്രതിയായ ഉമറിനെ വീണ്ടും ചോദ്യം ചെയ്തതോടെയാണ് നിർണായക തെളിവുകൾ ലഭിച്ചത്. ഇൻസ്റ്റഗ്രാം സന്ദേശങ്ങളും ഫോണിലെ ഡിജിറ്റൽ വിവരങ്ങളും അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കൊലപാതകത്തിന് പിന്നിലെ ആസൂത്രണവും ഇരുവരുടെയും പങ്കും കൂടുതൽ വ്യക്തമായി കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെ

Leave a Reply

Your email address will not be published. Required fields are marked *