അഭിരാം കൊലപാതകം

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിലെ അഭിരാം കൊലക്കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തേങ്ങ കൊണ്ടുള്ള ശക്തമായ അടിയിലാണ് അഭിരാമിന്റെ തലയോട്ടിക്ക് പരിക്കേറ്റതെന്ന് കേസിലെ 17കാരൻ മൊഴി നൽകി. ഇൻസ്റ്റഗ്രാം സന്ദേശങ്ങളിലൂടെ മുൻകൂട്ടി ആസൂത്രണം ചെയ്താണ് അഭിരാമിനെ വിജനമായ സ്ഥലത്തെത്തിച്ചത്. അവിടെ വെച്ച് തർക്കത്തിനിടെ തേങ്ങകൊണ്ട് തലയ്ക്കടിച്ച് ബോധം നഷ്ടപ്പെടുത്തി. തുടർന്ന് സ്ഥലത്തുനിന്ന് പോയ പ്രതി കൂട്ടാളിയായ ഉമറിനൊപ്പം തിരിച്ചെത്തി. ഇരുവരും ചേർന്ന് ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. തെളിവെടുപ്പിനിടെ ആക്രമണത്തിന് ഉപയോഗിച്ച […]

കൊല്ലപ്പെട്ട അഭിറാമിന്റെ ബെല്‍റ്റും ഫോണും അടക്കമുള്ള സാധനങ്ങള്‍ കണ്ടെത്തി

തിരുവനന്തപുരം: പാങ്ങപ്പാറയിൽ കൊല്ലപ്പെട്ട അഭിറാമിന്റെ ബെല്‍റ്റും ഫോണും അടക്കമുള്ള സാധനങ്ങള്‍ കണ്ടെത്തി. കൊലപാതകം നടന്ന പുരയിടത്തിന്റെ തൊട്ടടുത്തുള്ള പുരയിടത്തിലെ കിണറ്റില്‍ നിന്നാണ് കണ്ടെടുത്തത്. സാധനങ്ങളെല്ലാം കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു. അഭിറാമിന്റെ ഷര്‍ട്ടും കഴുത്തില്‍ ഉണ്ടായിരുന്ന വെള്ളിമാലയും കണ്ടെടുത്തു. രണ്ടാം പ്രതി ഉമറിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്. അഭിറാമിന്റെ ഷര്‍ട്ട് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞു. രണ്ടാം പ്രതി ഉമര്‍, രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് അന്വേഷണസംഘം മൂന്നുദിവസത്തെ കസ്റ്റഡിയില്‍ […]

അഭിറാം കേസ്: ചാറ്റിൽ തെളിവ്

തിരുവനന്തപുരം: പാങ്ങപ്പാറയിലെ അഭിറാം കൊലപാതക കേസിൽ നിർണായക തെളിവുകൾ കണ്ടെത്തിയതായി പൊലീസ്. പ്രതികളുടെ സോഷ്യൽ മീഡിയ ചാറ്റുകളിൽ നിന്നാണ് കൊലപാതകത്തിന്റെ ആസൂത്രണം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. രണ്ടാം പ്രതി അനന്തയ്ക്കും നാലാം പ്രതി ഉമറിന്റെ പെൺസുഹൃത്തിനും കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഡിലീറ്റ് ചെയ്യാത്ത ചാറ്റുകളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വീണ്ടെടുക്കാൻ നാല് പ്രതികളുടെയും ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. അതേസമയം, അഭിറാമിന്റെ മൊബൈൽ ഫോണും കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികളുടെ മൊഴികളിലും […]

അഭിറാം കൊല: ഞെട്ടിക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്തെ അഭിറാമിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്! കൊലപാതകത്തിൽ രണ്ടാം പ്രതിയായ ഉമറിനും പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഒന്നാം പ്രതിയായ 17കാരനെ കുറ്റപ്പെടുത്തി ഉമർ കാമുകിക്ക് തുടർച്ചയായി സന്ദേശങ്ങൾ അയച്ചതായും റിപ്പോർട്ടുകളുണ്ട്. കൊലപാതകം നടന്ന സമയത്ത് വീട്ടിലുണ്ടെന്ന് വരുത്തിത്തീർക്കാൻ വീട്ടിലെ സിസിടിവി ക്യാമറകൾക്ക് മുന്നിലൂടെ മനഃപൂർവം നടന്നതായും പൊലീസ് സംശയിക്കുന്നു. സ്വന്തം ഫോൺ വീട്ടിൽ ഉപേക്ഷിച്ച ശേഷമാണ് ഇയാൾ സംഭവസ്ഥലത്തെത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. അഭിറാമിന്റെ മൊബൈൽ ഫോൺ, ഷൂസ്, കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റ് എന്നിവ […]

അഭിരാമിന്റെ ഫോൺ എവിടെ?

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം അഭിരാം കൊലക്കേസിൽ നിർണായക തെളിവായ മൊബൈൽ ഫോൺ കണ്ടെത്താനാകാതെ അന്വേഷണസംഘം. ഫോണിന്റെ കാര്യത്തിൽ പ്രതികൾ നൽകുന്ന പരസ്പരവിരുദ്ധ മൊഴികളാണ് ഇപ്പോൾ പൊലീസിനെ കുഴക്കുന്നത്. ഒന്നാം പ്രതിയായ 17കാരൻ പറയുന്നത് അഭിരാമിന്റെ ഫോൺ സമീപത്തെ തോട്ടിൽ ഉപേക്ഷിച്ചെന്നാണ്. എന്നാൽ രണ്ടാം പ്രതിയായ ഉമർ പറയുന്നത് ഫോൺ കൊലപാതകം നടന്ന സ്ഥലത്തിന് സമീപമുള്ള കാട്ടിൽ ഉപേക്ഷിച്ചെന്നാണ്. രണ്ട് സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായിട്ടില്ല. ബെൽറ്റ് ഉപയോഗിച്ചാണ് അഭിരാമിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ […]

ഉമർ മുഖ്യ ആസൂത്രകനെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് 17കാരനായ അഭിറാമിന്റെ കൊലപാതകത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന്റെ പ്രധാന ആസൂത്രകൻ 22കാരനായ ഉമറാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 17കാരനായ ഒന്നാം പ്രതി ഉമറിന്റെ സഹായിയായിരുന്നുവെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ഉമർ മോഷണം നടത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നാണ് റിപ്പോർട്ട്. ഇതിനായി ചാക്കും വാങ്ങിയിരുന്നു. എന്നാൽ ശക്തമായ മഴ പെയ്തതോടെ പദ്ധതി ഉപേക്ഷിച്ച് മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. ഉമറിന്റെ പെൺസുഹൃത്ത് ഐശ്വര്യ നൽകിയ […]