Tag: case

പൊലീസുകാർക്കെതിരെ വധഭീഷണി; വി.ജോയിക്കും കടകംപള്ളി സുരേന്ദ്രനും എതിരെ കേസ്

തിരുവനന്തപുരം: പൊലീസുകാർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി.ജോയ്, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഒന്നാം പ്രതിയാണ് വി.ജോയ് എംഎൽഎ. കന്റോൺമെന്റ് എസ്എച്ച്ഒ സതീഷ് കുമാർ, എസ്ഐ ഗോകുൽ.ജി എന്നിവരെ പരസ്യമായി ഭീഷണിപ്പെടുത്തിയതിനാണ് നടപടി. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിനിടെയായിരുന്നു സംഭവം. പ്രകടനത്തിനിടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ പൊലീസുകാർക്കെതിരെ രൂക്ഷമായ ഭാഷയിലും […]
Read more

പ്രിയദർശനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി; കണ്ടക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: പറവൂരിൽ പ്രിയദർശനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ കേസെടുത്ത് പൊലീസ്. മോശമായി പെരുമാറിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. യാത്രയ്ക്കിടെ പ്ലസ് ടു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തെന്ന കെഎസ്ആർടിസി കണ്ടക്ടര്‍ക്കെതിരായ പരാതിയിലാണ് നടപടി വന്നത്. കണ്ടക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഗുരുവായൂർ – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 ‘പ്രിയദർശിനി’ ബസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശനിയാഴ്ച യാത്രയ്ക്കിടെ വിദ്യാർത്ഥിനി സീറോ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ നൽകാൻ […]
Read more

ആഭ്യന്തരമന്ത്രിയുടെ വിദേശയാത്രയിലെ പരാമര്‍ശം; കെ. എസ് അരുണ്‍കുമാറിനും ‘പോരാളി ഷാജി’ക്കുമെതിരെ കേസ്

തിരുവനന്തപുരം: ആഭ‍്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ വിദേശയാത്ര സംബന്ധിച്ച് സോഷ‍്യൽ മീഡിയയിലൂടെ വ‍്യാജ പ്രചാരണം നടത്തിയതിൽ സിപിഎം നേതാവ് കെ.എസ്. അരുൺ കുമാർ, ഇടത് സൈബർ ഹാൻഡിൽ പോരാളി ഷാജി എന്നിവർക്കെതിരേ കേസെടുത്തു. തിരുവനന്തപുരം സിറ്റി പൊലിസിന്‍റേതാണ് നടപടി. ‌അരുൺ കുമാറിനെ ഒന്നാം പ്രതിയാക്കിയും പോരാളി ഷാജിയെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. ആഭ‍്യന്തരമന്ത്രിയുടെ അമെരിക്കൻ യാത്രയുമായി ബന്ധപ്പെട്ടായിരുന്നു വ‍്യാജ പ്രചാരണം. യാത്രയ്ക്കു വേണ്ടിയുള്ള വിമാന ടിക്കറ്റിനായി 8 ലക്ഷം രൂപ വീതം സർക്കാർ ഖജനാവിൽ നിന്നും […]
Read more

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണം; കേസെടുക്കാൻ നിർദേശം നൽകി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തില്‍ കേസെടുക്കാൻ നിർദേശം. കെപിസിസി വക്താവ് രാജു പി നായർ ഡിജിപിക്ക് നൽകിയ പരാതിയിലാണ് നിർദേശം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് നിർദേശം നൽകിയത്. മുഖ്യമന്ത്രിക്ക് എതിരെ വ്യാജരേഖകൾ ഉണ്ടാക്കി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ആൻ്റോ അഗസ്റ്റിൻ്റെ കൈവശം രണ്ടു യുവാക്കൾ കൈമാറിയ രേഖകൾ പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. വ്യാജരേഖ ചമച്ച് കളവായ ആരോപണങ്ങളുന്നയിക്കുന്നത് സംശുദ്ധമായ രാഷ്ട്രീയജീവിതം നയിക്കുന്ന വി.ഡി. സതീശന്റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തി മാനഹാനി […]
Read more

നവജാതശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; പരാതിയിൽ കേസെടുത്ത് പൊലീസ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കിടെ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഗാന്ധിനഗർ പൊലീസിന്റെ നടപടി. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തിൽ ആരെയും പ്രതി ചേർത്തിട്ടില്ല. കോഴിക്കോട് സ്വദേശികളായ വിനീഷ്-അഞ്ച് ദമ്പതികളുടെ ഒന്നര വയസ്സുള്ള മകളുടെ ശരീരത്തിലാണ് സൂചി കണ്ടെത്തിയത്. ഇവരുടെ പരാതിയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ വീഴ്ചകൾ ഒന്നുമുണ്ടായിട്ടില്ല എന്നായിരുന്നു കണ്ടെത്തൽ. പ്രസവത്തിന് ശേഷം കുട്ടിയെ എൻഐസിയുവിലേക്ക് മാറ്റിയപ്പോഴാണ് […]
Read more

ഓപ്പറേഷൻ തൂഫാൻ; സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 9280 കേസുകൾ

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത് 9280 കേസുകൾ. 10,015 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് 9280 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി 8.28 കിലോ എംഡിഎംഎയും ആയിരം കിലോയിൽ അധികം കഞ്ചാവും പിടിച്ചെടുത്തു. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. ഏറ്റവുമധികം അറസ്റ്റ് നടന്നത് എറണാകുളം ജില്ലയിലാണ്. ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടം ഓണം കഴിഞ്ഞ് ആരംഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുള്ളത്. ഓണക്കാലത്ത് കേരളത്തിലേക്ക് […]
Read more

മുട്ടിൽ മരംമുറി കേസ്; കേസ് പരിഗണിക്കാൻ ചോറ്റാനിക്കര കോടതിക്ക് അധികാരമില്ലെന്ന ആവശ്യം കോടതി തള്ളി

കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ് പരിഗണിക്കാൻ ചോറ്റാനിക്കര കോടതിക്ക് അധികാരമില്ലെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. കേസ് പരിഗണിക്കാൻ പൂർണ്ണ അധികാരമുണ്ടെന്ന് വ്യക്തമാക്കിയ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി, ഈ മാസം 31ന് പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ ഉത്തരവിട്ടു. അനധികൃതമായി മുറിച്ചുകടത്തിയ മരങ്ങൾ വനംവകുപ്പിന്റെ പെർമിറ്റുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്പലമേട്ടിലെ മരക്കമ്പനി ഉടമയ്ക്ക് വിറ്റഴിച്ച് വിശ്വാസവഞ്ചന നടത്തിയെന്നാണ് കേസ്. കേസിൽ ഒന്നാം പ്രതി നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് […]
Read more

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; കാലടി സ്വദേശിക്ക് എതിരെ കേസ്

കൊച്ചി: വാട്സ്ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രി വി. ഡി സതീശനെ അധിക്ഷേപിച്ചെന്ന പരാതിയിൽ എറണാകുളം കാലടി സ്വദേശിക്ക് എതിരെ കേസ്. വാഴേലി ഫൈസലിന് എതിരെയാണ് കാലടി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസ്. നാട്ടുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന ഒരു ഗ്രൂപ്പ് അംഗത്തിന്‍റെ പരാതിയിലാണ് കേസ്. മുഖ്യമന്ത്രി വി. ഡി സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ് ബുക്കിൽ കമന്‍റിട്ടെന്ന പരാതിയിൽ ഒരു യുവാവിനെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. […]
Read more

മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ്; സൈബർ പൊലീസ് കേസെടുത്തു

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ അപകീർത്തികരമായ ഫേസ് ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. നിതിൻ കക്കേടത്ത് എന്ന എഫ്ബി ഐഡിക്കെതിരെയാണ് കേസെടുത്തത്. ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗമാണ് പരാതിക്കാരൻ. ലഹള ഉണ്ടാക്കുന്നതും പൊതുസമൂഹത്തിൽ കലഹം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പോസ്റ്റിട്ടുവെന്നാണ് വകുപ്പ് ചുമത്തിയിട്ടുള്ളത്. അതേസമയം, പോസ്റ്റ് ചെയ്ത എഫ്ബി ഐഡിയുടെ ഉടമയെ കണ്ടെത്തിയിട്ടില്ല. കമ്മീഷണർക്ക് നൽകിയ പരാതി സൈബർ എസിപിക്ക് കൈമാറി. കേസിൽ എഫ്ഐആർ ഇട്ടിട്ടുണ്ട്. സൈബർ എസിപിയാണ് എഫ്ഐആർ ഇട്ടത്.
Read more

ജന്തര്‍ മന്ദര്‍ സമരം; കേരളത്തിൽ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: ഡൽഹിയിലെ ജന്തര്‍ മന്ദറിൽ നടന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസുകള്‍ പിന്‍വലിക്കാന്‍ പ്രതിപക്ഷനേതാവ് അടക്കം കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച കത്തുകള്‍ തനിക്ക് കൈമാറി. കേസുകളുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് ഡിജിപിക്ക് നിര്‍ദേശം നല്‍കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.പുനര്‍ജനിയില്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയത് നിയമപരമായി ഫയല്‍ പരിശോധിച്ചതിന് ശേഷമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ നടപടിയുമായി മുന്നോട്ടു പോകേണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നെങ്ങനെ […]
Read more

Recent News