Tag: case

MLA റെജി ചെറിയാന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിര കേസെടുക്കും

ആലപ്പുഴ: കുട്ടനാട് എംഎല്‍എ റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നടപടിയുമായി പൊലീസ്.എംഎല്‍എയുടെ ഡ്രൈവര്‍ക്കെതിര കേസെടുക്കും. അപകടസമയത്ത് വാഹനം ഓടിച്ചത് റെജി ചെറിയാന്‍ അല്ലെന്ന് നെടുമുടി പൊലീസ് വ്യക്തമാക്കി. റെജി ചെറിയാന്‍ വാഹനത്തിന്റെ പിന്‍സീറ്റിലായിരുന്നുവെന്നും ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു. അതേസമയം ഡ്രൈവറുടെ മെഡിക്കല്‍ പരിശോധന നടത്തിയിട്ടില്ല. പൊലീസ് വരുന്നതുവരെ റെജി ചെറിയാന്‍ അപകടസ്ഥലത്ത് ഉണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ എ സി റോഡില്‍ ചമ്പക്കുളത്തുവെച്ചായിരുന്നു അപകടം. നെടുമുടി ആശാരി […]
Read more

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സർക്കെതിരെ വധശ്രമത്തിന് കേസ്

കാസര്‍​ഗോ‍ഡ്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഖാദര്‍ കരിപ്പൊടിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കാസര്‍കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്. പള്ളിക്കര സ്വദേശി അബ്ദുള്‍ അഹാദിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സാമ്പത്തിക ഇടപാടിനെ ചൊല്ലി അബ്ദുള്‍ അഹാദിനെ ഖാദര്‍ കരിപ്പൊടിയും സംഘവും ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതി. ഇയാള്‍ ഒളിവിലാണ്. സംഭവത്തിൽ ഖാദര്‍ കരിപ്പൊടി ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
Read more

ചിറ്റാറിലെ സന്ദീപിൻ്റെ മരണത്തിൽ കേസ് എടുത്ത് പൊലീസ്

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിലെ സന്ദീപിന്റെ മരണത്തിൽ പൊലീസ് കേസെടുത്തു. കസ്റ്റഡിയിലുള്ള മൂന്ന് പ്രതികൾക്കെതിരെ ആംസ് ആക്ട് പ്രകാരമാണ് കേസ് എടുത്തത്. പ്രതികൾ നായാട്ട് സംഘത്തിൽ പെട്ടവരെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കസ്റ്റഡിയിലുള്ളവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് നാടൻ തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വേണ്ടി കൊണ്ടുപോയിട്ടിണ്ട്. സന്ദീപിന്റെ മരണത്തിൽ ഇവർക്ക് പങ്കുണ്ടോ എന്ന് അടക്കമുള്ള കാര്യങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം തീരുമാനിക്കുമെന്ന് പോലീസ് അറിയിച്ചു.സന്ദീപനെ ഞായറാഴ്ച്ച രാത്രിയാണ് വീടിന് സമീപത്തെ കുഴിയിൽ അവശനിലയിൽ കണ്ടെത്തിയത്. […]
Read more

കോര്‍പ്പറേഷനിലെ സംഘർഷം; മേയർക്കും മുൻ മന്ത്രിമാർക്കുമെതിരെ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ മേയര്‍ വി. വി രാജേഷ്, മുന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തു. സിപിഐഎമ്മിന്റെ പരാതിയിലാണ് മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും എതിരെ കേസെടുത്തിരിക്കുന്നത്. ശിവന്‍കുട്ടിക്കും കടകംപള്ളി സുരേന്ദ്രനും എതിരെ പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്. നാല് കേസുകളാണ് സംഭവത്തില്‍ മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേഹോപദ്രവം ഏല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മേയര്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ അസഭ്യം പറഞ്ഞെന്നും മര്‍ദിച്ചെന്നും എഫ്‌ഐആറില്‍ ഉണ്ട്. എല്‍ഡിഎഫ് […]
Read more

കാപ്പ ചുമത്തിയ ബിജെപി കൗൺസിലറെ സെൻട്രൽ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെച്ച് നാടകീയ രം​ഗങ്ങൾക്കൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്ത ബിജെപി കൗൺസിലർ ആർ. സുഗതനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. ജില്ലാ കളക്ടർ കാപ്പ ചുമത്തി കരുതൽ തടങ്കലിനിടാൻ നിർദേശിച്ച ആളാണ്‌ സുഗതൻ. ആദ്യമായിട്ടാണ് കാപ്പയില്‍ ഒരു കൗണ്‍സിലര്‍ ജയിലില്‍ പോകുന്നത്. അതേസമയം അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ചതിന് സുഗതനെതിരെ പുതിയ ഒരു കേസ് കൂടി എടുത്തിട്ടുണ്ട്. സുഗതനും ചേട്ടനും ചേർന്ന് മർദിക്കുകയും തള്ളി താഴെ ഇടുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. രണ്ട് മാസം മുമ്പ് അമ്പലത്തിലെ […]
Read more

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന ഫോട്ടോ പ്രചരിപ്പിച്ചു; ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെ അപകീർത്തിപ്പെടുത്തുന്ന ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസെടുത്തു. കണ്ണിയംപുറം സ്വദേശി രാജനെതിരെയാണ് കേസെടുത്തത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.കെ ജയരാജന്റെ പരാതിയിലാണ് ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 29 നാണ് ഫേസ്ബുക്കിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്ത രീതിയിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ കാല് പിടിക്കുന്ന രീതിയിലാണ് വ്യാജചിത്രം നിർമ്മിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ലഹളയും വിദ്വേഷവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമത്തിലൂടെ ഫോട്ടോ പങ്കുവെച്ചുവെന്നാണ് കേസ്.
Read more

അനുമതിയില്ലാതെ ഫോൺ നമ്പർ ഉപയോ​ഗിച്ചു; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

കൊച്ചി: അനുമതിയില്ലാതെ ഫോൺ നമ്പർ ചിത്രത്തിൽ ഉപയോഗിച്ചതിന് ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ സിനിമാ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. കണ്ണൂര്‍ സ്വദേശിയുടെ മൊബൈല്‍ നമ്പര്‍ ചിത്രത്തില്‍ ഉപയോഗിച്ചതിനാണ് നടപടി. വ്യക്തിവിവര മോഷണക്കുറ്റം ചുമത്തി കേസെടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് എറണാകുളം പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. ഇതനുസരിച്ച് മാര്‍ട്ടിന്‍ പ്രക്കാട്ടിനും സഹനിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കും. സ്ട്രീമിങ് കമ്പനി നെറ്റ്ഫ്ളിക്സിനെതിരെയും കേസെടുക്കും. മെറ്റ കമ്പനിയും വാട്സ്ആപ്പും കേസില്‍ പ്രതികളാകും. കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി.മൊബൈൽ നമ്പർ […]
Read more

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തും വിധം ചിത്രങ്ങൾ പങ്കുവെച്ചു; കേസെടുത്ത് പോലീസ്

തൃശൂർ: സാമൂഹ്യമാധ്യമത്തിലൂടെ മുഖ്യമന്ത്രി വി.ഡി സതീശനെ അപകീർത്തിപ്പെടുത്തും വിധം ചിത്രങ്ങൾ പങ്കുവെച്ചെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. ‘സിപിഎം സൈബർ പോരാളികൾ’ എന്ന ഫേസ്ബുക്ക് പേജിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡൻ്റ് അനീഷ് കണ്ടംമാട്ടിൽ നൽകിയ പരാതിയിൽ തൃശൂർ സിറ്റി സൈബർ പോലീസ് ആണ് കേസെടുത്തത്. കാക്കി ട്രൗസറിട്ട മുഖ്യമന്ത്രി വി. ഡി സതീസൻ്റെ ചിത്രം പ്രചരിപ്പിച്ച സംഭവത്തിലാണ് ഫേസ്ബുക്ക് പേജിനെതിരെ പരാതിയുമായി യൂത്ത് കോൺ​ഗ്രസ് നേതാവ് പൊലീസിനെ […]
Read more

ഹാപ്പിലാൻഡിലെ അപകടം; കേസെടുത്ത് വെഞ്ഞാറമൂട് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്ത് പ്രവർത്തിക്കുന്ന ഹാപ്പിലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് പൊട്ടി വീണുണ്ടായ അപകടത്തിൽ കേസെടുത്ത് പൊലീസ്. വെഞ്ഞാറമൂട് പൊലീസാണ് കേസെടുത്തത്. കളക്ടർക്ക് അപകടം സംബന്ധിച്ച റിപ്പോർട്ട് നൽകും. വെമ്പായത്ത് പ്രവർത്തിക്കുന്ന ‘ഹാപ്പി ലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് പൊട്ടി വീണായിരുന്നു അപകടം. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പെട്ടിരുന്നു. മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ ലൈസൻസ് പുനഃപരിശോധധിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾക്കാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി. സി വിഷ്ണുനാഥ് […]
Read more

പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ച കേസിൽ ഗുരുതര വകുപ്പ് ഒഴിവാക്കി പൊലീസ്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ച കേസിൽ ഗുരുതര വകുപ്പ് ഒഴിവാക്കി പൊലീസ്. വ്യോമയാന നിയമത്തിലെ വകുപ്പാണ് ഒഴിവാക്കിയത്. ഇത് ഒഴിവാക്കിയുള്ള അന്തിമ റിപ്പോര്‍ട്ട് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. സംഭവം നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് കേസില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഫര്‍സീന്‍ മജീദ്, നവീന്‍, സുധീപ് ജയിംസ്, കെ എസ് ശബരീനാഥന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കേസിൽ വധശ്രമം, ഗൂഢാലോചന എന്നിവ നിലനിര്‍ത്തിയിട്ടുണ്ട്. കേന്ദ്രം എതിര്‍ത്തിട്ടും സംസ്ഥാനം ചുമത്തിയ […]
Read more

Recent News