MLA റെജി ചെറിയാന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിര കേസെടുക്കും

ആലപ്പുഴ: കുട്ടനാട് എംഎല്‍എ റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നടപടിയുമായി പൊലീസ്.
എംഎല്‍എയുടെ ഡ്രൈവര്‍ക്കെതിര കേസെടുക്കും. അപകടസമയത്ത് വാഹനം ഓടിച്ചത് റെജി ചെറിയാന്‍ അല്ലെന്ന് നെടുമുടി പൊലീസ് വ്യക്തമാക്കി. റെജി ചെറിയാന്‍ വാഹനത്തിന്റെ പിന്‍സീറ്റിലായിരുന്നുവെന്നും ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു. അതേസമയം ഡ്രൈവറുടെ മെഡിക്കല്‍ പരിശോധന നടത്തിയിട്ടില്ല.

പൊലീസ് വരുന്നതുവരെ റെജി ചെറിയാന്‍ അപകടസ്ഥലത്ത് ഉണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ എ സി റോഡില്‍ ചമ്പക്കുളത്തുവെച്ചായിരുന്നു അപകടം. നെടുമുടി ആശാരി പറമ്പില്‍ സുനീഷിനായിരുന്നു പരിക്കേറ്റത്. ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്ക് ബൈക്കില്‍ പോകവെയായിരുന്നു അപകടം. സുനീഷിന് ഇപ്പോഴും ബോധം തെളിഞ്ഞിട്ടില്ല. അബോധാവസ്ഥ വിട്ടുമാറിയാല്‍ യുവാവിന്റ മൊഴി പൊലീസ് രേഖപ്പെടുത്തും. യുവാവിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതിനിടെ സംഭവത്തില്‍ റെജി ചെറിയാനെതിരെ ആരോപണവുമായി ഡിവൈഎഫ്‌ഐ നേതാവ് രംഗത്തെത്തി. മദ്യപിച്ച് വാഹനം ഓടിച്ച എംഎല്‍എയാണ് അപകടം ഉണ്ടാക്കിയതെന്നും പിന്നാലെ മുങ്ങിയെന്നുമാണ് ഡിെൈവഫ്‌ഐ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവല്‍ ആരോപിച്ചത്. എംഎല്‍എയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പൊലീസ് ഒത്തുകളി അവസാനിപ്പിക്കണമെന്നും ജെയിംസ് സാമുവല്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *