കൊച്ചി: മൂന്ന് ജീവനുകൾ നഷ്ടമായ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ മുഖ്യപ്രതി സുഹൈൽ സജീവ് ഇന്ന് പുറത്തിറങ്ങുന്നു. 36 ദിവസത്തെ തടങ്കലിന് ശേഷമാണ് ബോസ്റ്റൽ സ്കൂളിൽ നിന്നുള്ള മോചനം. ഒക്ടോബർ 11ന് പുലർച്ചെ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിലുണ്ടായ അപകടത്തിൽ ദേവിക, ഗോപിക, ഇയാസ് എന്നീ മൂന്ന് പേരാണ് മരിച്ചത്. സുഹൈൽ മദ്യപിച്ച് വാഹനമോടിച്ചതായാണ് കേസ്. ഇയാൾക്കെതിരെ നരഹത്യാക്കുറ്റവും ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെ പ്രേരണാക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. മറ്റ് മൂന്ന് പ്രതികൾ നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. അതേസമയം, കേസിൽ […]
Tag: accident
17കാരൻ മുമ്പും വണ്ടിയോടിച്ചു
കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ 17കാരന്റെ പുതിയ മൊഴി പുറത്ത്. അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവരുന്നത്. അച്ഛൻ അറിയാതെ മുമ്പും കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്ന് 17കാരൻ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. ബൈക്കുമായി സ്കൂളിൽ പോയിട്ടുണ്ടെന്നും മൊഴി നൽകിയിട്ടുണ്ട്. സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് വീണ്ടും മൊഴിയെടുത്തത്. ഒക്ടോബർ 25ന് പുലർച്ചെയാണ് അപകടമുണ്ടായത്. മഴയത്ത് മണിക്കൂറിൽ 108 കിലോമീറ്ററിലധികം വേഗത്തിലായിരുന്നു […]
അക്ഷരയുടെ മരണം: ഡ്രൈവർക്ക് കുരുക്ക്
കൊച്ചി: കൊച്ചിയിൽ ഐടി ജീവനക്കാരി അക്ഷരയുടെ മരണത്തിൽ സ്വകാര്യ ബസ് ഡ്രൈവർ ബിനോയിക്കെതിരെ കടുത്ത നടപടിക്ക് ശുപാർശ ചെയ്ത് പൊലീസ്. ഡ്രൈവറുടെ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് കണ്ടെത്തൽ. ബിനോയിയുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്നും ബസിന്റെ പെർമിറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇൻഫോപാർക്ക് പൊലീസ് മോട്ടോർ വാഹന വകുപ്പിന് കത്ത് നൽകി. നവംബർ അഞ്ചിനായിരുന്നു ജിമ്മിൽ നിന്ന് മടങ്ങുകയായിരുന്ന 29കാരിയായ അക്ഷരയെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചത്. സംഭവസ്ഥലത്തുതന്നെ യുവതി മരിച്ചു. ഡ്രൈവർ ബിനോയിക്കെതിരെ ഏഴ് ക്രിമിനൽ കേസുകളുണ്ടെന്നും […]
പോലീസുകാരനെ ഇടിച്ച് സ്വകാര്യബസ്
കൊച്ചി: കൊച്ചിയിൽ ആംബുലൻസിന് വഴിയൊരുക്കുന്നതിനിടെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് സ്വകാര്യബസ്. സംഭവത്തിൽ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. റോഡിൽ ആംബുലൻസിന് കടന്നുപോകാൻ സൗകര്യമൊരുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടെ നിയന്ത്രണം വിട്ടെത്തിയ സ്വകാര്യബസ് ട്രാഫിക് ഉദ്യോഗസ്ഥനെ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഉദ്യോഗസ്ഥന് പരിക്കേറ്റതായാണ് റിപ്പോർട്ട്. സംഭവം റോഡിലെ സുരക്ഷയെയും വാഹനങ്ങളുടെ ഉത്തരവാദിത്തത്തെയും കുറിച്ച് വീണ്ടും ചോദ്യങ്ങളുയർത്തുകയാണ്. അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസുകൾക്ക് വഴിയൊരുക്കേണ്ടത് ഓരോ വാഹനയാത്രക്കാരന്റെയും കടമയാണ്. എന്നാൽ അതിനായി ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയാണോ എന്ന […]
ബസിടിച്ച് പൊലീസുകാരന് പരിക്ക്
കൊച്ചി: കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസുകളുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും ചർച്ചയാകുന്നു. ഹൈക്കോടതിക്ക് സമീപം ട്രാഫിക് പൊലീസുകാരനെ സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തി. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ സിപിഒ ശ്രീദത്ത് ആശുപത്രിയിൽ ചികിത്സ തേടി. മേനക ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ ‘മഹാത്മ’ ബസ് ബാനർജി റോഡിലേക്ക് തിരിയുന്നതിനിടെയാണ് പൊലീസുകാരനെ ഇടിച്ചത്. സംഭവത്തിൽ ബസും ഡ്രൈവർ കാക്കനാട് സ്വദേശി അനീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസവും സ്വകാര്യ ബസുകളുടെ അപകടകരമായ ഡ്രൈവിങ്ങിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. […]
അപകടത്തിൽ പരിക്കേറ്റ് പദ്മപ്രിയ
ഷൂട്ടിങ് സെറ്റിലുണ്ടായ അപ്രതീക്ഷിത അപകടത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി കിടപ്പിലാണെന്ന് തുറന്നുപറഞ്ഞ് നടി പദ്മപ്രിയ. മലയാള സിനിമയുടെ ചിത്രീകരണത്തിനിടെ ചാടിയഭിനയിക്കുന്ന രംഗത്തിൽ കാൽ തെറ്റി വീഴുകയായിരുന്നു. ഇതോടെ കാലിലെ ACL ലിഗമെന്റിന് ഗുരുതരമായി പരിക്കേൽക്കുകയും പൂർണമായി പൊട്ടുകയും ചെയ്തു. പരിക്ക് കാരണം ഒരു മാസത്തോളം വിശ്രമത്തിൽ കഴിയേണ്ടി വന്നെന്നും ഈ കാലയളവ് മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും താരം പറയുന്നു. സിനിമയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് അപകടം സംഭവിച്ചത്. അതിനൊപ്പം ചെറിയ കുഞ്ഞിന്റെ അമ്മയും നർത്തകിയുമായ തനിക്ക് […]
ബസ് ഡ്രൈവർക്ക് 7 കേസുകൾ
കൊച്ചി: കൊച്ചിയിലെ കാക്കനാട് ബസ് അപകടത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഐടി ജീവനക്കാരിയായ 29കാരി അക്ഷരയുടെ ജീവനെടുത്ത അപകടമുണ്ടാക്കിയ ബസ് ഡ്രൈവർ ബിനോയിക്കെതിരെ ഏഴ് ക്രിമിനൽ കേസുകളുണ്ടെന്നാണ് പൊലീസ് വെളിപ്പെടുത്തൽ. ഇതിൽ രണ്ട് ലഹരിക്കേസുകളും ഉൾപ്പെടുന്നു. അമിതവേഗത്തിലും അശ്രദ്ധമായും ബസ് ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ജിമ്മിൽ പോയി മടങ്ങുന്നതിനിടെ റോഡരികിലൂടെ നടന്ന അക്ഷരയെ ബസ് ഇടിക്കുകയായിരുന്നു. സംഭവത്തിൽ ബിനോയിയെ കുറ്റകരമായ നരഹത്യയ്ക്ക് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഡ്രൈവറുടെ ലഹരി പരിശോധനയ്ക്കുള്ള സാമ്പിളുകൾ […]
ഷൂട്ടിംഗ് സെറ്റിൽ ഉണ്ടായ അപകടം വിവരം തുറന്നുപറഞ്ഞ് പദ്മപ്രിയ
സിനിമയുടെ ഷൂട്ടിംഗിനിടയിലുണ്ടായ അപ്രതീക്ഷിത അപകടവും, തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളും ആരാധകരുമായി പങ്കുവെച്ച് നടി പദ്മപ്രിയ. അഭിനയത്തോടൊപ്പം ഒരു കുഞ്ഞിന്റെ അമ്മയും ഒരു നർത്തകിയുമായ തനിക്ക് ഈ രോഗാവസ്ഥ ഉണ്ടാക്കിയ മാനസിക സംഘർഷങ്ങളെക്കുറിച്ചും, അതിജീവനത്തിന്റെ പാതയെക്കുറിച്ചും താരം വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ നിന്നും നീണ്ട ഇടവേള എടുത്ത ശേഷമുള്ള പദ്മപ്രിയയുടെ ഈ തിരിച്ചുവരവ്. ‘ഞാനൊരു മലയാളം സിനിമയില് അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു, ചാടി അഭിനയിക്കുന്ന ഒരു സീനില്, കാല് തെറ്റി വീണ് ലിഗമെന്റിറ്റ് പരിക്കേറ്റു. ഇതൊട്ടും എളുപ്പമായ ഒന്നല്ല. പക്ഷേ […]
നേപ്പാളിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് അപകടം; ഇന്ത്യൻ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
കാഠ്മണ്ഡു: നേപ്പാളിലെ മൗണ്ട് എവറസ്റ്റ് മേഖലയിൽ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യൻ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ സോലുഖുംബു ജില്ലയിലെ ഫെറിച്ചെയിലാണ് അപകടം ഉണ്ടായത്. ഫിഷ്ടെയിൽ എയർ ഹെലികോപ്റ്ററിൽ യാത്ര ചെയ്തിരുന്ന ഇന്ത്യൻ പൗരനായ വസന്ത് കുമാർ ബാലരാമരമാടുവാണ് മരിച്ചത്. ന്യൂസിലൻഡ് പൗരനും ഇന്ത്യൻ വംശജനുമായ ഷൈലേഷ് കൃഷ്ണ പട്ടേലിനും അപകടത്തിൽ പരിക്കേറ്റു. ഇയാളെ പ്രഭു എയർ ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിലെ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ രണ്ട് ഹെലികോപ്റ്ററുകളുടെയും പൈലറ്റുമാർക്കും നിസാര […]
പോലീസിനെ നിയന്ത്രിച്ചത് ജഡ്ജിയോ?
കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റിയതിന് പിന്നാലെ പുതിയ വിവരങ്ങൾ പുറത്ത്. അപകടം നടന്ന ദിവസം കാർ ഓടിച്ച പതിനേഴുകാരന്റെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജി കമ്മിഷണറെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. കേസിന്റെ അന്വേഷണത്തിൽ സ്വാധീനം ചെലുത്തിയെന്ന ആശങ്ക ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന വിലയിരുത്തലിനെ തുടർന്നാണ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റിയതെന്നാണ് വിവരം. അതേസമയം, കേസ് കൈകാര്യം ചെയ്ത രീതിയിൽ ആഭ്യന്തരമന്ത്രി രമേശ് […]
