Tag: case

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; 25 കാരിക്കെതിരെ കേസെടുത്തു

ന്യൂഡൽഹി: ഡൽഹി ജന്തർ മന്ദറിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ 25കാരിക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്. നോയിഡ സ്വദേശി രുചിക സിങിനെതിരെയാണ് കേസെടുത്തത്. ഗാസിയാബാദ് സ്വദേശിനിയുടെ പരാതിയിലാണ് നടപടി. നോയിഡ എക്‌സ്പ്രസ് വേ പൊലീസ് സ്റ്റേഷനിലാണ് കേസെടുത്ത് സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ജൂലായ് 23ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെയാണ് യുവതി അധിക്ഷേപ പരാമർശം നടത്തിയത്.സെക്ഷൻ 352, 353(1), 356(1) എന്നിീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവം ഡൽഹിയിൽ […]
Read more

പരീക്ഷാ ക്രമക്കേട്: പിഎസ്‌സി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുത്തു

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ കേസ് രജിസ്റ്റര്‍ ചെയ്ത് എസ്ഐടി. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് എസ്‌ഐടി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കേസ്. പിഎസ്‌സി ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ നാല് തവണയോളം പിഎസ്‌സി ആസ്ഥാനത്ത് എത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ പിഎസ്‌സിക്ക് പിഴവ് സംഭവിച്ചതായി ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ […]
Read more

അധിക്ഷേപ പരാമര്‍ശം; ടി. ജി മോഹന്‍ദാസിനെതിരെ കേസെടുത്തു

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാന്റ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് സഹയാത്രികന്‍ ടി. ജി മോഹന്‍ദാസിനെതിരെ കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് ആണ് കേസെടുത്തത്. അധിക്ഷേപം, കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. പ്രതിഷേധക്കാരെ നേരിടാന്‍ തനിക്ക് അവസരം ലഭിക്കുകയാണെങ്കില്‍ ജന്തര്‍ മന്തറില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുമായിരുന്നുവെന്നുമാണ് ടി. ജി മോഹന്‍ദാസ് പറഞ്ഞത്. ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയിട്ടുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര […]
Read more

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. രണ്ട് എഫ്‌ഐആറുകളാണ് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തത്. അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചുവെന്നാരോപിച്ചാണ് കേസ്. ലോക് കല്യാണ്‍ മാര്‍ഗിലെ ഗേറ്റിന് മുന്നിലായിരുന്നു രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസ് നേതാക്കളുടേയും പ്രതിഷേധം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ 10 രാജാജി മാര്‍ഗിലെ വസതിയില്‍ നിന്നും അരക്കിലോമീറ്ററോളം അകലെയാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള പ്രവേശനകവാടം. ഖര്‍ഗെയുടെ വസതിയില്‍ നിന്നും കാല്‍നടയായാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ […]
Read more

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി സതീശനെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസെടുത്ത് പൊലീസ്. പുത്തൻവേലിക്കര സ്വദേശി രാജുവിനെതിരെയാണ് കേസെടുത്തത്. ശനിയാഴ്ചയാണ് ഇയാൾ മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. പിന്നാലെ ഇയാൾക്കെതിരെ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് വി. എസ് അനിക്കുട്ടൻ പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് കേസെടുത്തത്.
Read more

മന്ത്രിയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമം; കേസെടുത്ത് പൊലീസ്

കൽപ്പറ്റ: കോൺഗ്രസ് നേതാക്കളെ വിളിച്ച് മന്ത്രിയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. പ്രിയങ്കാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ് രാജ്കുമാർ നൽകിയ പരാതിയിലാണ് വയനാട് സൈബർ പോലീസ് കേസെടുത്തത്. വയനാട് എം.പി.യുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേനയാണ് നേതാക്കൾക്ക് ഫോൺ സന്ദേശം എത്തിയത്. വിദ്യാ ബാലകൃഷണന് പുറമെ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് തുടങ്ങിയവർക്കും ഇത്തരത്തിൽ ഫോൺകോൾ വന്നതായാണ് വിവരം. രാജ്കുമാർ ആണെന്ന് പറഞ്ഞാണ് വിദ്യയെ മറ്റൊരു നമ്പറിൽ നിന്ന് ഒരാൾ വിളിച്ചത്. സമാനരീതിയിൽ […]
Read more

‘എംറ്റി സ്‌പെയ്‌സ് ബാഷ്പീകൃതയുടെ ആറാം വിരല്‍’ പുസ്തകത്തിനെതിരെ കേസെടുക്കാമെന്ന് കോടതി

കോഴിക്കോട്: എച്ച്മുക്കുട്ടിയും ദീദി ദാമോദരനും ചേര്‍ന്നെഴുതിയ ‘എംറ്റി സ്‌പെയ്‌സ് ബാഷ്പീകൃതയുടെ ആറാം വിരല്‍’ എന്ന പുസ്തകത്തിനെതിരെ എം. ടി വാസുദേവന്‍ നായരുടെ മകള്‍ നല്‍കിയ പരാതിയില്‍ പ്രഥമദൃഷ്ട്യാ കേസെടുക്കാമെന്ന് കോടതി. ദീതി ദാമോദരന്‍, എച്ച്മുക്കുട്ടി, പ്രസാധകര്‍ എന്നിവര്‍ക്ക് സമന്‍സ് അയച്ചു. ഓഗസ്റ്റ് നാലിന് കേസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി വീണ്ടും പരിഗണിക്കും. പുസ്തകം അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്നും കുടുംബത്തിന്റെ അനുമതി ഇല്ലാതെ എഴുതിയ പുസ്തകം പിന്‍വലിക്കണമെന്നും എം ടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതി പരാതിയില്‍ പറഞ്ഞിരുന്നു. […]
Read more

അൻസിബയുടെ പരാതി; ലക്ഷ്മിപ്രിയയ്ക്കും SIക്കുമെതിരെ കേസെടുക്കണമെന്ന് കോടതി

കൊച്ചി: നടി അൻസിബ ലക്ഷ്മിപ്രിയയ്‌ക്കെതിരെ നൽകിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശം. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദേശം നൽകിയത്. ലക്ഷ്മിപ്രിയ, ഭര്‍ത്താവ് പി ജയേഷ്, ഹില്‍പാലസ് വനിതാ സെല്ലിലെ എസ്‌ഐ രേഷ്മ എന്നിവര്‍ക്കെതിരെയാണ് പരാതി. വ്യാജ പരാതിയുടെ മറവില്‍ മാനസികമായി പീഡിപ്പിച്ചെന്ന അന്‍സിബയുടെ പരാതിയിലാണ് കോടതി നിര്‍ദേശം. സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി നിയമവിരുദ്ധമായി തന്നെ തടഞ്ഞുവെച്ചെന്നും നിര്‍ബന്ധിച്ച് മാപ്പെഴുതി വാങ്ങിച്ചുവെന്നും അന്‍സിബ ആരോപിച്ചിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്കുള്‍പ്പെടെ അന്‍സിബ പരാതി നല്‍കിയിരുന്നു. പിന്നാലെ തൃക്കാക്കര […]
Read more

പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവം; സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ടയില്‍ സഹപാഠികള്‍ ചേര്‍ന്ന് പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ. വി മനോജ് കുമാറാണ് സ്വമേധയാ കേസെടുത്തത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. സ്‌കൂളിലെ കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ത്ഥി പീഡനവിവരം വെളിപ്പെടുത്തിയത്. സ്‌കൂളിന് സമീപത്തും മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചതായാണ് വിദ്യാര്‍ത്ഥിനി പറയുന്നത്. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. അഞ്ച് പേര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ആറാമത്തെയാളുടെ വീട്ടില്‍ […]
Read more

വധശ്രമത്തിന് കേസ്; യൂട്യൂബർ ഖാദർ കരിപ്പൊടി സംസ്ഥാനം വിട്ടതായി സൂചന

കാസർ​ഗോഡ്: വധശ്രമത്തിന് കേസെടുത്തതിന് പിന്നാലെ യൂട്യൂബർ ഖാദർ കരിപ്പൊടി സംസ്ഥാനം വിട്ടതായി സൂചന. ഇയാൾ കർണാടകത്തിലേക്ക് കടന്നതായാണ് പൊലീസിന്‍റെ നിഗമനം. പള്ളിക്കര സ്വദേശി അബ്ദുൾ അഹദിനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. കൂട്ടാളികളായ റാഷിദ്, അഷ്‌റഫ് എന്നിവരും ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് കാസർ​ഗോഡ് പൊലീസ് ഖാദർ കരിപ്പൊടിക്കെതിരെ കേസ് എടുത്തത്. ഗൾഫിലെ ഒരു പണമിടപാടുമായി ബന്ധപ്പെട്ട് അബ്ദുൾ അഹദിനെ വിളിച്ചുവരുത്തി ഖാദർ കരിപ്പൊടിയും സംഘവും ഇരുമ്പ് വടി കൊണ്ടു പേനാ കത്തി കൊണ്ടും ആക്രമിക്കുകയും തലയ്ക്കടിക്കുകയും ചെയ്തെന്നാണ് പരാതി. […]
Read more

Recent News