ഷുക്കൂർ കേസ്: സിബിഐക്ക് തിരിച്ചടി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ CBI അന്വേഷണത്തിലെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി വിചാരണക്കോടതി. CPIM നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരെ വെറുതെ വിട്ട വിധിയിലാണ് കോടതിയുടെ നിർണായക നിരീക്ഷണങ്ങൾ. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കാൻ ആവശ്യമായ തെളിവുകൾ CIBക്ക് ഹാജരാക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. മൂന്ന് പ്രധാന സാക്ഷികളെ വിസ്തരിക്കാതെ ഒഴിവാക്കിയെന്നും അധിക അവസരം നൽകിയിട്ടും രണ്ട് സാക്ഷികളെ ഹാജരാക്കാനായില്ലെന്നും വിധിയിൽ പറയുന്നു. പ്രതികളുടെ ഫോൺ രേഖകൾ ശേഖരിക്കാത്തതും മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന […]

അഭിരാം കൊലപാതകം

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിലെ അഭിരാം കൊലക്കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തേങ്ങ കൊണ്ടുള്ള ശക്തമായ അടിയിലാണ് അഭിരാമിന്റെ തലയോട്ടിക്ക് പരിക്കേറ്റതെന്ന് കേസിലെ 17കാരൻ മൊഴി നൽകി. ഇൻസ്റ്റഗ്രാം സന്ദേശങ്ങളിലൂടെ മുൻകൂട്ടി ആസൂത്രണം ചെയ്താണ് അഭിരാമിനെ വിജനമായ സ്ഥലത്തെത്തിച്ചത്. അവിടെ വെച്ച് തർക്കത്തിനിടെ തേങ്ങകൊണ്ട് തലയ്ക്കടിച്ച് ബോധം നഷ്ടപ്പെടുത്തി. തുടർന്ന് സ്ഥലത്തുനിന്ന് പോയ പ്രതി കൂട്ടാളിയായ ഉമറിനൊപ്പം തിരിച്ചെത്തി. ഇരുവരും ചേർന്ന് ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. തെളിവെടുപ്പിനിടെ ആക്രമണത്തിന് ഉപയോഗിച്ച […]

അഭിറാം കൊല: ഞെട്ടിക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്തെ അഭിറാമിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്! കൊലപാതകത്തിൽ രണ്ടാം പ്രതിയായ ഉമറിനും പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഒന്നാം പ്രതിയായ 17കാരനെ കുറ്റപ്പെടുത്തി ഉമർ കാമുകിക്ക് തുടർച്ചയായി സന്ദേശങ്ങൾ അയച്ചതായും റിപ്പോർട്ടുകളുണ്ട്. കൊലപാതകം നടന്ന സമയത്ത് വീട്ടിലുണ്ടെന്ന് വരുത്തിത്തീർക്കാൻ വീട്ടിലെ സിസിടിവി ക്യാമറകൾക്ക് മുന്നിലൂടെ മനഃപൂർവം നടന്നതായും പൊലീസ് സംശയിക്കുന്നു. സ്വന്തം ഫോൺ വീട്ടിൽ ഉപേക്ഷിച്ച ശേഷമാണ് ഇയാൾ സംഭവസ്ഥലത്തെത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. അഭിറാമിന്റെ മൊബൈൽ ഫോൺ, ഷൂസ്, കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റ് എന്നിവ […]

ബിഹാർ കൊലക്കേസ് പ്രതി കൊല്ലത്ത് പിടിയിൽ

കെല്ലം: ബിഹാറിൽ രാഷ്ട്രീയ നേതാവിനെ വെടിവെച്ചുകൊന്ന കേസിൽ ഒളിവിലായിരുന്ന പ്രതി കേരളത്തിൽ പിടിയിൽ. രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് ബൈദ്യനാഥ് മഹതോയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് കൊല്ലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ബിഹാറിൽ നടന്ന കൊലപാതകത്തിന് പിന്നാലെ പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ബിഹാർ പൊലീസ് പ്രതികൾക്കായി വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. അന്വേഷണത്തിനിടെ പ്രതി കേരളത്തിലെത്തിയെന്ന സൂചന ലഭിച്ചതോടെയാണ് അന്വേഷണം കൊല്ലത്തേക്കും വ്യാപിപ്പിച്ചത്. കൊല്ലത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കണ്ടെത്തുന്നതിനായി ബിഹാർ പൊലീസിന്റെ അന്വേഷണം […]

ഉമർ മുഖ്യ ആസൂത്രകനെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് 17കാരനായ അഭിറാമിന്റെ കൊലപാതകത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന്റെ പ്രധാന ആസൂത്രകൻ 22കാരനായ ഉമറാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 17കാരനായ ഒന്നാം പ്രതി ഉമറിന്റെ സഹായിയായിരുന്നുവെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ഉമർ മോഷണം നടത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നാണ് റിപ്പോർട്ട്. ഇതിനായി ചാക്കും വാങ്ങിയിരുന്നു. എന്നാൽ ശക്തമായ മഴ പെയ്തതോടെ പദ്ധതി ഉപേക്ഷിച്ച് മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. ഉമറിന്റെ പെൺസുഹൃത്ത് ഐശ്വര്യ നൽകിയ […]

അഭിരാം കൊലക്കേസ്: പെൺസുഹൃത്തും പ്രതി

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് അഭിരാമിന്റെ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അഭിരാമിന്റെ പതിനേഴുകാരനായ സുഹൃത്ത്, ഇയാളുടെ പതിനെട്ടുകാരിയായ പെൺസുഹൃത്ത് അനന്ത, ശ്രീകാര്യം സ്വദേശി ഉമർ എന്നിവരാണ് പ്രതികൾ. കൊലപാതകത്തെക്കുറിച്ച് പെൺകുട്ടിക്ക് അറിവുണ്ടായിരുന്നുവെന്നും കൊലപാതകത്തിന് ശേഷം പ്രതി ഇക്കാര്യം അറിയിച്ചിരുന്നുവെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. അതേസമയം, അഭിരാമിനെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പതിനേഴുകാരന്റെ മൊഴി. മൃതദേഹം ചാക്കിൽ കെട്ടി വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ […]

ആന്ധ്രയിൽ ആറുവയസ്സുകാരിക്ക് ക്രൂരാന്ത്യം; കൊലപാതകത്തിൽ അന്വേഷണം

​ഹെെ​ദരാബാദ്: ആന്ധ്രാപ്രദേശിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന സംഭവം. കുട്ടിയുടെ മൃതദേഹം മുത്തശ്ശിയുടെ വീടിന് മുന്നിൽ കസേരയിൽ ഇരുത്തിയ നിലയിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിനും ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്. കുട്ടിയെ കാണാതായതിനെ തുടർന്നോ സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിലോ കൂടുതൽ വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ട്. സംഭവത്തിൽ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിക്ക് എന്താണ് സംഭവിച്ചതെന്നും കുറ്റകൃത്യത്തിന് പിന്നിൽ ആരാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വീണ്ടും ചർച്ചയാകുന്നതിനിടെയാണ് ഈ ദാരുണ സംഭവം പുറത്തുവരുന്നത്. കുറ്റക്കാർക്കെതിരെ […]

ഇടുക്കിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം

ഇടുക്കി: ഇടുക്കി പാമ്പ്‌ലയില്‍ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. 18കാരിയെ ക്രുരമായി കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. കഴിഞ്ഞദിവസം പാമ്പ്‌ലയില്‍ കണ്ടെത്തിയ മൃതദേഹം തമിഴ്‌നാട് സ്വദേശിനിയുടേതാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്തുവന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മരണമുറപ്പിക്കാന്‍ പെണ്‍കുട്ടിയുടെ മുഖത്ത് കല്ല് കൊണ്ട് ഇടിച്ചെന്നാണ് വിവരം. സുഹൃത്തായിരുന്ന 19 കാരന്‍ രാജാക്കാട് സ്വദേശി നിഷാന്തിനെ പൊലീസ് പിടികൂടി. വിവാഹം കഴിക്കുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് […]