തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതൽ വരുന്ന എട്ടാം തീയതി വരെയാണ് മുന്നറിയിപ്പ് നൽകിയത്. ഇന്നുമുതൽ വരുന്ന ആറാം തീയതി വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഏപ്രിൽ 7, 8 എന്നീ തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാനും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാത്രമല്ല അടുത്ത മൂന്ന് മണിക്കൂറിൽ മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, എറണാംകുളം,പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ഉണ്ടാവുമെന്ന് തോന്നിയാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക, തുറന്ന സ്ഥലങ്ങളിൽ നിൽക്കരുത് എന്നീ ജാഗ്രത നിർദേശങ്ങളും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു. അതേസമയം മറ്റു ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലും ഏപ്രിൽ 6 ന് പാലക്കാട്, ഇടുക്കി, മലപ്പുറം, പത്തനംതിട്ട ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Related Posts
കൊയിലാണ്ടിയിൽ മോഷണത്തിനെത്തിയ ഇതരസംസ്ഥാന തൊഴിലാളി കിണറ്റിൽ വീണു
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയായ മോഷ്ടാവ് കിണറ്റില്‍ വീണു. നന്തിബസാര്‍ ടൗണിലെ നിസാര്‍ മന്‍സിലിൽ കുഞ്ഞബ്ദുളളയുടെ വീട്ടിലെ…
ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു
പത്തനംതിട്ട: പത്തനംതിട്ട പറക്കോട് ടോറസ് ലോറി മറിഞ്ഞ് അപകടം. ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. പറക്കോട് സ്വദേശി…
സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറെ കാണും
തിരുവനന്തപുരം: സർക്കാർ രൂപികരണത്തിന് അവകാശവാദം ഉന്നയിക്കുന്നതിനായി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് ഗവർണർ രാജേന്ദ്ര…
