ഇന്ത്യയ്ക്കായി ഇനി വൈഭവ് കളിക്കും ; യുവരാജ് സിങ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഇന്ത്യൻ കൗമാര ക്രിക്കറ്റ്‌ താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. അവിശ്വസനീയമായ രീതിയിലാണ് വൈഭവ് ബാറ്റ് ചെയ്യുന്നതെന്നും അവൻ ഇന്നല്ലെങ്കിൽ നാളെ ഇന്ത്യൻ ടീമിൽ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പോർട്സ് ടാക്കിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വൈഭവിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ചത്. ആദ്യ മത്സരത്തിൽ തന്നെ മിന്നിക്കുന്ന പ്രകടനമാണ് വൈഭവ് കാഴ്ചവെച്ചതെന്നും കൂട്ടിച്ചേർത്തായിരുന്നു യുവരാജ് സിങിന്റെ പ്രതികരണം. അവിശ്വസനീയമായ വേഗതയിലാണ് വൈഭവ് ബാറ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

T20 ക്രിക്കറ്റിൽ ഉയർന്നുവരുന്ന കളിക്കാരെ നിങ്ങൾ നോക്കൂ. വൈഭവ് സൂര്യവംശി നന്നായി കളിക്കുന്നു. അവന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് ബാറ്റിങ്ങിന്റെ വേഗതയാണ്. സത്യസന്ധമായി പറഞ്ഞാൽ, എനിക്ക് പോലും അത്ര വേഗത ഉണ്ടായിരുന്നില്ല. ഇങ്ങനെ കളിക്കുന്ന കുറച്ചു കളിക്കാരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ഞാൻ കൂടുതലും ശ്രദ്ധിച്ചത് അവൻ ഓഫ്‌സൈഡിലേക്ക് സിക്‌സറുകൾ അടിക്കുന്നതാണ്. നല്ല ബോളുകൾ പോലും അവൻ അങ്ങനെ അടിക്കുന്നു. അത് യഥാർത്ഥ പ്രതിഭയെ കാണിക്കുന്നതാണ്. ഈ ചെറിയ പ്രായത്തിൽ തന്നെ അവനു ഒട്ടേറെ കഴിവുകളാണ്. ഇനിയും കൂടുതൽ മത്സരങ്ങൾ കളിക്കുംതോറും ജയപരാചയങ്ങൾ നേരിടുമ്പോൾ , അവൻ മികച്ചൊരു ബാറ്ററായി മാറും – യുവരാജ് സിങ് പറഞ്ഞു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News