മാസപ്പടി കേസ് പാർട്ടിക്ക് എതിരായ നീക്കം, രാഷ്ട്രീയ പകപോക്കലാണെന്ന് പിണറായി വിജയൻ

ആലപ്പുഴ: മാസപ്പടി കേസ് പാർട്ടിക്ക് എതിരായ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തനിക്കും മകൾക്കും നേരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കൽ എന്നാണ് പിണറായിയുടെ വിശദീകരണം. ആർഎസ്എസും ബിജെപിയുമാണ് ഇതിന് പിന്നിലെന്നും പിണറായി പ്രവർത്തകരോട് പറഞ്ഞു. സേവനം ചെയ്തതിനാണ് എക്സാലോജിക്കിന് പണം കിട്ടിയത്. എൽഡിഎഫിനെതിരെയുള്ള നീക്കമാണ് എക്സാലോജിക് കേസ്.

നിന്നെയല്ല നിൻ്റെയച്ഛനെ നോക്കുന്നു എന്ന തരത്തിലാണ് വീണയ്ക്കെതിരായ മാസപ്പടി കേസ് ഉണ്ടായത്. അച്ഛനിതെല്ലാം എത്ര കണ്ടതാണ് ഇവർക്കറിയില്ല. തന്നിലൂടെ പാർട്ടിയെ ലക്ഷ്യംവച്ചുള്ള നീക്കത്തിൽ ബിജെപിക്കൊപ്പം കോൺഗ്രസും ചേർന്നിരിക്കുകയാണെന്നും പിണറായി പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനോടുളള വിശ്വാസ്യത നഷ്ടപ്പെട്ടു.

ഒരുകാലത്തും ഇല്ലാത്ത തരത്തിൽ കമ്മീഷൻ ചോദ്യം ചെയ്യപ്പെടുന്നു. പുറത്തു വന്ന വിവരങ്ങൾ ജനാധിപത്യത്തിന് ഭൂഷണമല്ല. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്വന്തം തോന്നലുകൾ തീരുമാനങ്ങളാക്കുകയാണ്. ഏകപക്ഷീയ നിലപാടുകൾ സ്വീകരിക്കുന്നു. ഇതിനെതിരെ പ്രക്ഷോഭം ആളിപ്പടരും. സെൻസസ് നടപടിക്രമങ്ങൾ സ്വകാര്യതയ്ക്ക് ഭീഷണിയാണ്. രാജ്യത്ത് നടക്കാൻ പോകുന്ന പ്രക്ഷോഭത്തിന്റെ സൂചനയാണ് ഇന്നലെ കണ്ടതെന്നും പിണറായി പറഞ്ഞു. രാജ്യ വ്യപക പ്രതിഷേധത്തിന് ഇടത് പക്ഷവും ആഹ്വാനം ചെയ്തു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *