11 രൂപയ്ക്ക് വൈദ്യുതി കരാർ

തിരുവനന്തപുരം: വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് കേരളത്തിൽ വീണ്ടും രാഷ്ട്രീയ വിവാദം ശക്തമാകുന്നു. VEH ഗ്ലോബലുമായുള്ള വൈദ്യുതി വാങ്ങൽ കരാർ പകൽക്കൊള്ളയാണെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണം. യൂണിറ്റിന് 11 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതിലാണ് പ്രധാന വിമർശനം. ടെൻഡർ നടപടികളോ റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതിയോ ഇല്ലാതെയാണ് കരാറിലേക്ക് നീങ്ങിയതെന്നാണ് പിണറായി ചൂണ്ടിക്കാട്ടുന്നത്. കരാറിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു. വൈദ്യുതിയുടെ പത്ത് ശതമാനം പോലും ലഭിച്ചില്ലെന്നും പിണറായി […]

വിവരക്കേടുകള്‍ വീര വാദങ്ങള്‍ ആക്കി മാറ്റി ജനങ്ങളെ കൊഞ്ഞനം കുത്തുന്നുവെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി വാങ്ങൽ വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ വരുമ്പോള്‍ കാമറയ്ക്ക് മുന്നില്‍ ഡയലോഗ് അടിച്ചാല്‍ ചെയ്തുകൂട്ടിയ തെറ്റുകള്‍ വെളുക്കില്ലെന്നും പിണറായി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു വിമര്‍ശനം. സ്വന്തം മേശപ്പുറത്തിരിക്കുന്ന അതീവ ഗൗരവമുള്ള ഫയലുകളെ ടിഷ്യൂ പേപ്പര്‍ എന്ന് വിളിച്ച് സ്വയം അപഹാസ്യനാകുകയാണ് മുഖ്യമന്ത്രി. രേഖകള്‍ ചോദിക്കുമ്പോള്‍ മുന്‍ സര്‍ക്കാരിന്റെ മെക്കിട്ടുകയറി രക്ഷപ്പെടാന്‍ നോക്കുന്നത് ശുദ്ധ ഭീരുത്വമാണെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. കൂറ്റന്‍ […]

വൈദ്യുതി വാങ്ങൽ കരാർ: മുഖ്യമന്ത്രിക്കെതിരെ ഗുരുതര ചോദ്യങ്ങളുമായി പിണറായി വിജയൻ; ജി.എൻ.എ. ഇടപാടിൽ ദുരൂഹതയെന്ന് ആരോപണം

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കെ.എസ്.ഇ.ബിയുടെയും വകുപ്പ് മന്ത്രിയുടെയും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെയും നിലപാടുകൾ മറികടന്ന് ജി.എൻ.എ.യുടെ ഓഫർ സ്വീകരിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെയാണ് പിണറായി വിജയൻ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചത്. വൈദ്യുതി വാങ്ങൽ കരാറിലെ ആരോപണങ്ങൾക്ക് വ്യക്തത നൽകുന്നതിന് പകരം ദുരൂഹതയും അവ്യക്തതയും സൃഷ്ടിച്ച് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പിണറായി വിജയൻ ആരോപിച്ചു. […]

കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിയത് പിണറായിയെന്ന് തിരുവഞ്ചൂർ

തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിയത് പ്രതിപക്ഷ നേതാവ് പിണറായി വിജയനാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഈ രൂപത്തിലുള്ള അച്ചടക്കത്തിലേക്ക് ഇന്നത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ കൊണ്ടുവന്നത് പിണറായിയാണെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു പ്രതികരണം. ‘വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വന്നതുകൊണ്ട് മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളിലെ നേതാക്കളുമായി ബന്ധപ്പെട്ട് നില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവരുമായി ഇണങ്ങിയും പിണങ്ങിയും മുന്നോട്ട് പോകാനായി. അറിവിന്‌റെ നിറകുടമായിരുന്നു ഇഎംഎസ്. ഏത് കാര്യങ്ങളും സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ വിശദീകരിക്കുന്നതില്‍ നമ്പര്‍ വണ്ണായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നിലപാടുകളെയും […]

നഫീസത്തുലിന് പിന്തുണയുമായി പിണറായി; സൈബർ ആക്രമണത്തിനെതിരെ വിമർശനം

തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ സംഭവത്തിന് പിന്നാലെ എസ്എഫ്ഐ നേതാവ് നഫീസത്തുല്‍ മിസ്രിയക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപങ്ങൾക്കെതിരെ വിമർശനവുമായി പിണറായി വിജയൻ. കോൺഗ്രസ്, മുസ്‌ലിം ലീഗ് പ്രവർത്തകരുടെ ഭാഗത്തുനിന്ന് സൈബർ ആക്രമണം നടക്കുന്നുവെന്നാരോപിച്ച അദ്ദേഹം, ഇത്തരം നടപടികൾ ജനാധിപത്യത്തിനും മനുഷ്യത്വത്തിനും വിരുദ്ധമാണെന്ന് വ്യക്തമാക്കി. മഹാരാജാസ് കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് നഫീസത്തുലിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും അധിക്ഷേപങ്ങളും ശക്തമായത്. ഇതിനെതിരെ പ്രതികരിച്ച പിണറായി, വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടികളെയും ചോദ്യം ചെയ്തു. കാലടി […]

മന്ത്രി മാപ്പ് പറയണമെന്ന് പിണറായി

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും നിപ മരുന്ന് വിവാദം രാഷ്ട്രീയ ചർച്ചയാകുന്നു, നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ നിയമസഭയിലെ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. SMA വിഷയമടക്കമുള്ള സർക്കാരിന്റെ വീഴ്ചകളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് ആരോപണം. 2023 മുതൽ 2025 വരെ നിപ ബാധിച്ച് മരിച്ച ആറ് പേരിൽ ഒരാൾക്കും മെഡിക്കൽ കോളേജിൽ നിന്ന് ഈ മരുന്ന് നൽകിയിട്ടില്ലെന്നാണ് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ വിവരങ്ങൾ […]

കേരളത്തിന്റെ ഓരോ മേഖലയും സർക്കാർ തകർക്കുകയാണ്; സരൾ ബില്ലിനെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങൾക്കും നിക്ഷേപങ്ങൾക്കും ആവശ്യമായ ലൈസൻസുകളും അനുമതികളും എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാനെന്ന പേരിൽ കേരള സർക്കാർ കൊണ്ടുവന്ന സരൾ ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിലെ തണ്ണീർത്തടങ്ങൾ, നെൽവയലുകൾ, വനപ്രദേശങ്ങൾ എല്ലാറ്റിനേയും ബാധിക്കുന്ന നീക്കമാണ് യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ബില്ല് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. ത്രിതല കമ്മിറ്റിയാണോ ഈ തീരുമാനങ്ങൾ എടുത്തത് എന്ന ചോദ്യം ഉയർന്നു. കൂടുതൽ ശക്തമായ എതിർപ്പും പ്രതിഷേധവും നാട്ടിൽ ഉയർന്നു വരുമെന്നും പിണറായി വിജയൻ […]

പിണറായിക്കെതിരെ ED നീക്കം

തിരുവനന്തപുരം: CMRL –എക്സാലോജിക് കേസിൽ പിണറായി വിജയനെതിരായ അന്വേഷണം തുടരാമെന്ന് ED ക്ക് നിയമോപദേശം ലഭിച്ചു. ഹൈക്കോടതി വിജിലൻസ് FIR റദ്ദാക്കിയിട്ടില്ലെന്നും അന്വേഷണം മാത്രമാണ് സ്റ്റേ ചെയ്തതെന്നുമാണ് നിയമോപദേശത്തിലെ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പിണറായി വിജയന് പുതിയ സമൻസ് നൽകാൻ ED ഒരുങ്ങുകയാണ്. അതേസമയം, കേസിൽ വിജിലൻസ് അന്വേഷണം നാലാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. FIR രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവും ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട അപ്പീലുകളിൽ […]

പിണറായിയുടെ കാർ വിവാദത്തിൽ

തിരുവനന്തപുരം: പിണറായി വിജയന്റെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നതോടെ വിവാദം ശക്തമാകുന്നു. സസ്‌പെൻഷനിലുള്ള മുൻ ഗൺമാൻമാരായ അനിൽകുമാറും സന്ദീപും ഔദ്യോഗിക കാറിൽ യാത്ര ചെയ്തെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെ അനിൽകുമാറിന് ലിഫ്റ്റ് നൽകിയതാണെന്നാണ് ഡ്രൈവർ ഷിനോജിന്റെ വിശദീകരണം. എന്നാൽ, കാറിൽ മറ്റൊരു സസ്‌പെൻഷനിലുള്ള മുൻ ഗൺമാൻ സന്ദീപും ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഇരുവരും ഔദ്യോഗിക വാഹനം ഇടയ്ക്കിടെ ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്. ഇന്റലിജൻസ് റിപ്പോർട്ട് സമർപ്പിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും തുടർനടപടികൾ ഉണ്ടായിട്ടില്ലെന്നാണ് […]

ജനറിക് മരുന്നുകൾക്ക് സിപിഎം എതിരല്ല; വിമർശിച്ചത് സർക്കാരിന്റെ വീഴ്ച്ചകളാണെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എംഎ മരുന്ന് വിവാദത്തിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ ആരോ​ഗ്യമന്ത്രി പി.കെ ശ്രീമതിയും രം​ഗത്ത്. വിഷയത്തിൽ വഴിതിരിച്ചുവിടാൻ നീക്കം നടന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി. ജനറിക് മരുന്നുകൾക്ക് സിപിഎം എതിരല്ല. വിമർശിച്ചത് സർക്കാരിന്റെ വീഴ്ചകളാണെന്നും എസ്എംഎ ബാധിതരുടെ ആശങ്ക അറിയിച്ചു ഈ മാസം 12ന് ആരോഗ്യ മന്ത്രിക്ക് കത്ത് നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ലെന്നും പിണറായി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ ആരോപണം വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണെന്ന് പി.കെ ശ്രീമതിയും കുറ്റപ്പെടുത്തി. […]