തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ സാധ്യത. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനം ഉണ്ടാകും. കേരളം നിയമസഭാ തിരഞ്ഞടുപ്പിന്റെ പ്രചാരണം നയിച്ച പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന് എൽഡിഎഫ് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. മുതിർന്നനേതാവ് തന്നെ പ്രതിപക്ഷം ഭരിക്കണമെന്നും പത്ത് വർഷം ഭരണ പരിചയമുള്ള പിണറായി വിജയന് ജനവിധി മാനിച്ചുകൊണ്ട് എന്തുകൊണ്ട് പ്രതിപക്ഷത്തെ നയിച്ചുകൂടാ എന്ന രീതിയിൽ ചോദ്യങ്ങളാണ് മുതിർന്ന നേതാക്കൾ അടക്കം ഉന്നയിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് […]
Tag: Pinarayi Vijayan
പ്രതിപക്ഷനേതാവ് ആരാകും? മുഖ്യമന്ത്രിയുടെ ഓഫീസ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി
തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രി പദത്തിൽ നിന്ന് പ്രതിപക്ഷനേതാവിന്റെ റോളിലെത്തുമോ എന്നതിൽ സസ്പെൻസ്. നാളെ ചേരുന്ന CPIM നേതൃയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് വിവരം. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ, കേന്ദ്രകമ്മിറ്റി അംഗമായ കെ.എൻ ബാലഗോപാലാണ് പരിഗണനയിലുള്ളത്. ഇതിനിടെ മാധ്യമപ്രവർത്തകർക്കായുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാട്സ് ഗ്രൂപ്പിന്റെ പേര് മാറ്റി. സിഎംഒ മീഡിയ എന്നത് ഒപ്പോസിഷൻ മീഡിയ എന്നാക്കി മാറ്റിയിട്ടുണ്ട്. ഗ്രൂപ്പിന്റെ പേര് മാറ്റിയെങ്കിലും ഡിപിയിൽ പിണറായി വിജയന്റെ ചിത്രം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം കനത്ത തോൽവിയിൽ ഇതുവരെ […]
യുഡിഎഫ് മുന്നേറ്റം; പിണറായി വിജയനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: വോട്ടെണ്ണൽ പുരോഗമിക്കെ കേരളത്തിൽ യുഡിഎഫ് ഭരണമുറപ്പിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങളെന്നാണ് രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. പോ മോനെ വിജയാ എന്നല്ല ഇറങ്ങി പോ വിജയാ എന്നാണ് പറയുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു. ധർമടം മണ്ഡലത്തിൽ മത്സരിക്കുന്ന പിണറായി വിജയൻ വോട്ടെണ്ണലിൽ അഞ്ചാം റൗണ്ടിലടക്കം പിന്നോക്കം നിൽക്കുന്ന സാഹചര്യമായിരുന്നു. അതേ സമയം, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ […]
മുഖ്യമന്ത്രിയുടെ യാത്രക്കിടെ സുരക്ഷാ വീഴ്ച്ച; പൈലറ്റ് വാഹനങ്ങൾ ലക്ഷ്യബോധമില്ലാതെ സഞ്ചരിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നുപോകുന്ന സ്ഥലങ്ങളിൽ സുരക്ഷ വീഴ്ചയുണ്ടായെന്ന് ഇൻ്റലിജൻസ്. കണ്ണൂർ, കോഴിക്കോട് സിറ്റി, മലപ്പുറം എന്നിവടങ്ങളിൽ മുഖ്യമന്ത്രിയുടെ യാത്രക്കിടെ സുരക്ഷ വീഴ്ചയുണ്ടായി എന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ട്. ഇൻ്റലിജൻസ് മേധാവി വീഴ്ച ചൂണ്ടിക്കാട്ടി ഡിഐജിമാർക്കും എസ്പിമാർക്കും റിപ്പോർട്ട് നൽകി. ചിലയിടങ്ങളിൽ പൈലറ്റ് വാഹനങ്ങൾക്ക് ലക്ഷ്യബോധമുണ്ടായിരുന്നില്ലെന്നും റൂട്ട് ഏകോപനത്തിന് ഉദ്യോഗസ്ഥരുണ്ടായിരുന്നില്ലെന്നുമാണ് റിപ്പോർട്ടില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ വാഹനം ചിലയിടങ്ങളിൽ ഒറ്റപ്പെട്ട പോയ സാഹചര്യം വരെയുണ്ടായെന്നും ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. മാര്‍ച്ച് 14, 19, 22 തീയതികളിൽ […]
തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മന്ത്രിമാര്‍ക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മറ്റന്നാള്‍ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മന്ത്രിസഭാ യോഗത്തിൽ എല്ലാവർക്കും വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം പിരിയുന്ന സമയത്തായിരുന്നു മുഖ്യമന്ത്രി എല്ലാവര്ക്കും വിജയാശംസ നേര്‍ന്നത്. ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ രണ്ട് പ്രധാന തീരുമാനങ്ങളാണ് എടുത്തത്. ശമ്പള കമ്മീഷനെ നിയമിച്ചതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വാൽപ്പാറ ബസ് അപകടത്തിൽപ്പെട്ടവർക്ക് ധനസഹായം നൽകുമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടുത്ത കാബിനറ്റ് മെയ് 5 ന് ചേരും. ഭരണ തുടർച്ച ഉണ്ടായാലും […]
വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് സമയം അവസാനിച്ചതിന് പിന്നാലെ സംസ്ഥാനത്തെ മുഴുവൻ വോട്ടർമാർക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച എല്ലാ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വളരേ ചുരുങ്ങിയ പ്രചാരണ സമയത്തിനിടയിലും പൊള്ളുന്ന വേനൽ ചൂടും വകവെക്കാതെ പ്രവർത്തനം നടത്തിയ രഷ്ട്രീയ പ്രവർത്തകരുടെ ആവേശത്തെയും അദ്ദേഹം പ്രശംസിച്ചു. കടുത്ത വെയിലും ചൂടും സഹിച്ച് പോളിങ് ബൂത്തിൽ എത്തിയ […]
