‘കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല്’; പരിഹാസവുമായി പി. സി ജോർജ്ജ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്ന സംഭവത്തിൽ പരിഹാസവുമായി പി. സി ജോർജ്ജ്. ഒരു കരണത്തടിക്കുന്നവന് മറു കരണം കൂടി കാട്ടി കൊടുക്കണം എന്ന് പഠിപ്പിക്കുന്ന പുതിയ നിയമത്തേക്കാൾ എനിക്ക് ഇഷ്ടം കണ്ണിന് പകരം കണ്ണ് പല്ലിനു പകരം പല്ല് എന്ന് പഠിപ്പിക്കുന്ന പഴയ നിയമമാണ്. വിജയനും കുടുംബത്തിനും ആശംസകൾ എന്നുമാണ് സാമൂഹ്യ മാധ്യമത്തിലെ കുറിപ്പിൽ പി. സി ജോർജ് വിശദമാക്കിയത്. പി. സി ജോർജിന്റെ മകനും […]

പിണറായി വിജയനും മകളും കുടുങ്ങും; ഷോൺ ജോർജ്

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനും മകളും കുടുങ്ങുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. വീണ വിജയനും പിണറായി വിജയനും അറസ്റ്റിലാകുമെന്നും ജയിലിൽ പോകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. എസ്എഫ്ഐഒ അന്വേഷണത്തിൽ വീണ വിജയൻ മൂന്നാം പ്രതിയാണ്. വീണ വിജയനുമായി ബന്ധപ്പെട്ടവരുടെ വിദേശ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്നും കേസ് പിണറായി വിജയനിലേക്ക് തന്നെ എത്തുമെന്നും ഷോൺ ജോർജ് പറഞ്ഞു. ഇ.ഡിക്ക് അന്വേഷണമായി ഇനി മുന്നോട്ടുപോകാൻ സാധിക്കും. പിണറായി വിജയൻ മാത്രമല്ല പണം കൈപ്പറ്റിയ നിരവധി നേതാക്കൾ ഉണ്ട്. […]

മാസപ്പടിക്കേസ്; പിണറായി വിജയന്റെ വീട്ടിൽ ഉൾപ്പെടെ 12 ഇടങ്ങളിൽ റെയ്ഡ്

തിരുവനന്തപുരം: മാസപ്പടിക്കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകളിൽ ഉൾപ്പെടെയാണ് റെയ്ഡ് നടക്കുന്നത്. മുൻമന്ത്രി മു​ഹമ്മദ് റിയാസിന്റെ വീട്ടിലും സിഎംആർഎൽ കമ്പനിയുടെ എറണാകുളത്തെ ഓഫീസിലും ഇഡി ഉദ്യോ​ഗസ്ഥരെത്തി. മുന്നറിയിപ്പ് ഇല്ലാതെയാണ് ഇഡി സംഘം എത്തിയത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ബെംഗളൂരുവിലും ഇഡി പരിശോധന നടക്കുന്നുണ്ട്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഇഡി റെയ്ഡ് ആരംഭിച്ചത്. സംസ്ഥാന പൊലീസിനെ പോലും അറിയിക്കാതെയാണ് ഇഡി പരിശോധന […]

എൽഡിഎഫ് അവസാനിച്ചു എന്ന് ചിലർ കരുതുന്നു; തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് അവസാനിച്ചു എന്നാണ് ചിലർ കരുതുന്നുവെന്നും വലതുപക്ഷ കേന്ദ്രങ്ങളിലെ മതിമറന്നുള്ള സന്തോഷത്തിൽ കാര്യമില്ലെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്തുകൊണ്ട് ജനം മാറ്റിനിർത്തി എന്ന കാര്യം എല്ലാവരും വിശദമായി പരിശോധിച്ച് വരികയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി. ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ആ പരാജയം ഞങ്ങൾ അംഗീകരിക്കുന്നു. പരാജയം അംഗീകരിച്ച് ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും. എൽഡിഎഫ് അവസാനിച്ചു എന്ന് ചിലർ കരുതുന്നുണ്ട്. […]

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായി തുടരും; കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു

ന്യൂഡൽഹി: പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ തന്നെ തുടരും. സിപിഐഎം പോളിറ്റ് ബ്യൂറോ തീരുമാനം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ കേന്ദ്ര കമ്മിറ്റിയില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. നേതാക്കളുടെ പെരുമാറ്റം ജനങ്ങളെ അകറ്റി എന്നാണ് വിമർശനം. പാര്‍ട്ടിയെ ജനപ്രിയമാക്കി മാറ്റണമെന്നാണ് സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശം. ജനങ്ങള്‍ക്ക് സ്വീകാര്യതയുള്ള നേതാക്കള്‍ പാര്‍ട്ടി നിലപാട് പറയണം. . കെ കെ ശൈലജ, കെ രാധാകൃഷ്ണന്‍ എന്നിവര്‍ ജന സ്വീകാര്യതയുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളെന്നും […]

സിജെപിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: രാജ്യത്ത് കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്രസർക്കാരിന്റെ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ്. രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി സിജെപി വളർന്നു വരുമോ എന്ന ആശങ്കയാണ് ബിജെപിക്കെന്നും എന്തിനാണ് ബിജെപി ഇങ്ങനെ പേടിക്കുന്നതെന്നും പിണറായി വിജയൻ ചോദിച്ചു. ‘പാറ്റകൾ’ എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം പെട്ടെന്നുള്ള പ്രതികരണമായി ചുരുക്കി കാണേണ്ട ഒന്നല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. അഭിജീത് ദിപ്‌കെ എന്ന യുവാവ് […]

‘ഇരട്ടചങ്കൻ’ പിണറായി വിജയന് ഇന്ന് 81-ാം പിറന്നാൾ

പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന് ഇന്ന് 81-ാം പിറന്നാൾ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉരുക്കുമനുഷ്യൻ. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെ വക്താവ്. കേരള രാഷ്ട്രീയത്തിൽ ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട, ഇത്രയേറെ ജനസ്വാധീനമുള്ള മറ്റൊരു നേതാവുണ്ടോ എന്നത് സംശയമാണ്. കണ്ണൂരിലെ പിണറായി എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് വളർന്ന്, പോരാട്ടങ്ങളുടെ കനൽവഴികൾ താണ്ടി രണ്ട് തവണ കേരള മുഖ്യമന്ത്രി പദം അലങ്കരിച്ച വ്യക്തി. അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ പോലീസിന്റെ ക്രൂരമർദനങ്ങളെ നെഞ്ചുവിരിച്ച് നേരിട്ട നേതാവ്. പാർട്ടി സെക്രട്ടറിയായി ദീർഘകാലം പ്രസ്ഥാനത്തെ […]

തിരുവഞ്ചൂർ ജേഷ്ഠ സഹോദരൻ; ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: നിയമസഭ സ്പീക്കറായി തിരഞ്ഞെടുത്ത തിരുവഞ്ചൂർ രാധാകൃഷ്ണനെ അഭിനന്ദിച്ച് മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും. തിരുവഞ്ചൂർ പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരനാണെന്നും. ഒരു നിയമസഭാ സാമാജികൻ എങ്ങനെ നിയോജകമണ്ഡലത്തിലും സഭയിലും പ്രവർത്തിക്കണമെന്നതിന് ഉത്തമ മാതൃകയാണ് മുഖ്യമന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏറ്റവും സീനിയർ സാമാജികൻ. കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലം സഭയിലെ അംഗമായി പ്രവർത്തിച്ചു. എല്ലാ വകുപ്പുകളെ കുറിച്ചും കൃത്യമായ അറിവുണ്ട്. ജനഹിതം അനുസരിച്ച് തീരുമാനമെടുക്കാൻ കഴിയുന്നയാളാണ്. യുവജന രാഷ്ട്രീയ കാലത്ത് തീപ്പൊരിയായിരുന്ന നേതാവായിരുന്നു. […]

പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ച കേസിൽ ഗുരുതര വകുപ്പ് ഒഴിവാക്കി പൊലീസ്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ച കേസിൽ ഗുരുതര വകുപ്പ് ഒഴിവാക്കി പൊലീസ്. വ്യോമയാന നിയമത്തിലെ വകുപ്പാണ് ഒഴിവാക്കിയത്. ഇത് ഒഴിവാക്കിയുള്ള അന്തിമ റിപ്പോര്‍ട്ട് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. സംഭവം നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് കേസില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഫര്‍സീന്‍ മജീദ്, നവീന്‍, സുധീപ് ജയിംസ്, കെ എസ് ശബരീനാഥന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കേസിൽ വധശ്രമം, ഗൂഢാലോചന എന്നിവ നിലനിര്‍ത്തിയിട്ടുണ്ട്. കേന്ദ്രം എതിര്‍ത്തിട്ടും സംസ്ഥാനം ചുമത്തിയ […]

പിണറായി വിജയനും എം.വി ​​ഗോവിന്ദനുമെതിരെ സി.പി.എം ജില്ലാ കമ്മിറ്റിയിൽ വിമർശനം

കൊല്ലം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപജാപകസംഘത്തിന്റെ പിടിയിലായെന്നും ഏകാധിപതിയായി പെരുമാറുന്നുവെന്നും സി.പി.എം ജില്ലാ കമ്മിറ്റിയിൽ വിമർശനം. തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ ചേർന്ന ജില്ലാ കമ്മിറ്റിയിൽ കഴിഞ്ഞ ദിവസങ്ങളിലും രൂക്ഷവിമർശനമുയർന്നിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് പരാജയപ്പെട്ടുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പെൻഷൻകാരുടെ താവളമായി മാറിയെന്നും വിമർശനം വന്നു. പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട സെക്രട്ടറിയാണ് എം.വി ഗോവിന്ദനെന്നും നിലവിലെ സ്ഥിതി തുടർന്നാൽ പാർട്ടി തകർന്നടിയുമെന്നും വിമർശനമുയർന്നു. എ.എൻ. ഷംസീറിനെ മത്സരിപ്പിക്കാതിരുന്നതും കെ.കെ ശൈലജയെ മണ്ഡലം മാറ്റി മത്സരിപ്പിച്ചതും കണ്ണൂരിൽ […]