മുഖ്യമന്ത്രിയുടെ യാത്രക്കിടെ സുരക്ഷാ വീഴ്ച്ച; പൈലറ്റ് വാഹനങ്ങൾ ലക്ഷ്യബോധമില്ലാതെ സഞ്ചരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹം കടന്നുപോകുന്ന സ്ഥലങ്ങളിൽ സുരക്ഷ വീഴ്ചയുണ്ടായെന്ന് ഇൻ്റലിജൻസ്. കണ്ണൂർ, കോഴിക്കോട് സിറ്റി, മലപ്പുറം എന്നിവടങ്ങളിൽ മുഖ്യമന്ത്രിയുടെ യാത്രക്കിടെ സുരക്ഷ വീഴ്ചയുണ്ടായി എന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ട്. ഇൻ്റലിജൻസ് മേധാവി വീഴ്ച ചൂണ്ടിക്കാട്ടി ഡിഐജിമാർക്കും എസ്പിമാർക്കും റിപ്പോർട്ട് നൽകി. ചിലയിടങ്ങളിൽ പൈലറ്റ് വാഹനങ്ങൾക്ക് ലക്ഷ്യബോധമുണ്ടായിരുന്നില്ലെന്നും റൂട്ട് ഏകോപനത്തിന് ഉദ്യോഗസ്ഥരുണ്ടായിരുന്നില്ലെന്നുമാണ് റിപ്പോർട്ടില്‍ പറയുന്നത്.

മുഖ്യമന്ത്രിയുടെ വാഹനം ചിലയിടങ്ങളിൽ ഒറ്റപ്പെട്ട പോയ സാഹചര്യം വരെയുണ്ടായെന്നും ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. മാര്‍ച്ച് 14, 19, 22 തീയതികളിൽ നടന്ന പരിപാടികളിലാണ് സുരക്ഷ വീഴ്ചയുണ്ടായത്. Z+ കാറ്റഗറിപ്പെട്ട മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇനി മുതൽ പിഴവുകള്‍ ആവർത്തിക്കരുതെന്ന് നിർ​ദേശിച്ച് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഡിഐജിമാർക്കും ഇൻ്റലിജൻസ് മേധാവി കത്തയച്ചു. ഭരണ മാറ്റമുണ്ടായമോ ഇല്ലയോ എന്ന ചർച്ചകള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കാനായി ഈ മാസം ഒന്നിന് കത്തയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *